ADVERTISEMENT

റംബുട്ടാൻ. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമെങ്കിലും പൂക്കുന്നതിലും കായ് പിടിക്കുന്നതിലും ചില പ്രശ്നങ്ങൾ കണ്ടുവരുന്നു. കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

  • റംബുട്ടാനിൽ ആൺ മരങ്ങളും പെൺ മരങ്ങളും (ദ്വിലിംഗ പൂക്കൾ പിടിക്കുന്ന മരങ്ങൾ) വെവ്വേറെയുണ്ട്. വിത്തു മുളപ്പിച്ചു വളർത്തുന്ന ചെടികൾ എല്ലാം പെൺ മരങ്ങൾ തന്നെ ആകണമെന്നില്ല. എന്നാൽ കായികപ്രവർധനം വഴി തയാറാക്കിയ തൈകൾ പെൺ മരങ്ങൾ തന്നെയാകും.
  • ചെടികൾ പൂത്തിട്ടു കായ് പിടിക്കാത്തത് ആൺ മരമായതിനാൽ തന്നെയാണ്. എന്നാൽ കായ്പിടിത്തം കുറവാണെങ്കിൽ അത് ആവശ്യത്തിനു പൂമ്പൊടി ഇല്ലാത്തതിനാലും പരാഗണം നടക്കാത്തതിനാലും ആകും. പരാഗണത്തിനു സഹായിക്കുന്ന തേനീച്ചകൾ/ ചെറു പ്രാണികൾ എന്നിവയുടെ അഭാവവും കായ്പിടിത്തം കുറവാകാൻ കാരണമാകുന്നു.
  • റംബുട്ടാൻ പൂക്കുന്ന സമയം ആകുമ്പോഴേക്കും നന നിർത്തണം. പൂത്തതിനു ശേഷം വീണ്ടും നന തുടരാം. സാധാരണ ചെയ്യുന്ന വള പ്രയോഗത്തോടൊപ്പം പൊട്ടാഷ് വളം അൽപം കൂടുതൽ നൽകുന്നതു പൂക്കുന്നതിനു സഹായിക്കും.
  • പൊട്ടാസ്യത്തിന്റെ കുറവുണ്ടെങ്കിൽ ഇലകളുടെ അരികിൽ നിന്ന് ഉള്ളിലേക്കു കരിഞ്ഞു വരുന്നതായി കാണാം. ഇതിനു പൊട്ടാഷ് മണ്ണിൽ നൽകുകയോ ലായനി തയാറാക്കി (പൊട്ടാസ്യം സൾഫേറ്റ് 5 ഗ്രാം ഒരു ലീറ്റർ വെള്ളം) ഇലകളിൽ തളിക്കുകയോ ചെയ്യാം.
  • ഉണക്കു കൂടുമ്പോഴും കുമിൾ രോഗം മൂലവും ഇലകൾ കരിഞ്ഞു തുടങ്ങും. സ്യൂഡോമൊണാസ് (20 ഗ്രാം ഒരു ലീറ്റർ വെള്ളം) / ബോർഡോമിശ്രിതം (1%) മഴയ്ക്കു മുൻപ് ചെയ്യുന്നതു നല്ലതാണ്. കാത്സ്യം നൈട്രേറ്റ്, ബോറാക്സ് (0.5 ഗ്രാം ഒരു ലീറ്റർ വെള്ളം വീതം) ഇലകളിൽ തളിക്കുന്നത് ഒരു പരിധി വരെ കായപൊഴിച്ചിൽ കുറയ്ക്കും.

വിലാസം:

ഡോ. ഷീബ റബേക്ക ഐസക്, അസോഷ്യേറ്റ് ഡയറക്ടർ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം.

English summary: How To Grow Rambutan Fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com