റോങ് റിയാൻ ഇനം റംബുട്ടാൻ വാണിജ്യക്കൃഷിക്കു യോജ്യമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

rambutan-1
SHARE

കാസർകോട്,  കർണാടകത്തിലെ സൗത്ത് കാനറ, ഇടുക്കിയും വയനാടും പോലെ  ഉയര്‍ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളില്‍ പറ്റിയ ഇനം. ചൂടു കൂടിയ ഇടങ്ങളിൽ റോങ് റിയാന് അതിജീവനശേഷി കൂടുതലാണ്. ഉയരം കൂടിയ സ്ഥലങ്ങളിൽ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഇതിനു കരിച്ചിൽ കുറവുണ്ട്. സൂക്ഷിപ്പുകാലം (shelf life)  കൂടുതലാണെന്നതും മെച്ചം.  പഴങ്ങൾ ഒരാഴ്ചവരെ കേടില്ലാതെ സൂക്ഷിക്കാം. തന്മൂലം വിദൂരവിപണികളിലേക്ക് കയറ്റി അയയ്ക്കാൻ നന്ന്.

വാണിജ്യക്കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

നല്ല  നീർവാർച്ചാസൗകര്യവും രണ്ടു മുതൽ മൂന്നു മീറ്റർവരെ ആഴമുള്ളതും  ജൈവാംശം കൂടിയതുമായ പശിമരാശി മണ്ണ്  ഉത്തമം. നല്ല വിളവിനു സൂര്യപ്രകാശ ലഭ്യത നന്നായി വേണമെന്നതിനാൽ തുറസ്സായ സ്ഥലം വേണം കൃഷിക്കു തിരഞ്ഞെടുക്കാൻ. 

Read also: റംബുട്ടാൻ കൃഷിക്ക് ഇടയകലം എത്ര വേണം? മികച്ച ഇനങ്ങള്‍ ഏതെല്ലാം?

റംബുട്ടാൻ മൺകൂനകളിൽ വയ്ക്കേണ്ടതുണ്ടോ?

അവ്ക്കാഡോയിലും ദുരിയാനിലും വേരുകൾ നശിച്ചുപോകാനുള്ള സാധ്യത കൂടുമെന്നതിനാല്‍ അവയ്ക്ക് ഉയർന്ന തടങ്ങള്‍ വേണം. റംബുട്ടാന് അത്രയും ഭീഷണിയില്ലെങ്കിലും അൽപം ഉയർന്ന തടത്തിൽ നടുന്നതുതന്നെ നന്ന്. ഏതായാലും റംബുട്ടാൻ നടുന്ന ഭാഗം കുഴിയായിരിക്കരുത്. ആഴത്തിൽ വളരുന്ന തായ്‌വേര് ഇല്ലാത്തതുകൊണ്ട് പാർശ്വവേരുകൾക്ക് വളരാവുന്ന വിധത്തില്‍ വലിയ തടമെടുത്താണ് നടേണ്ടത്.

English summary: Which variety is suitable for rambutan farming 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS