ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തെ അൽപം പേടിയോടുകൂടിയല്ലാതെ നോക്കിക്കാണാൻ ഇനിയും നമുക്കു സാധിക്കുന്നില്ല എന്നതു സത്യം. എന്നാൽ കാലാവസ്ഥാ വ്യതിയാനം മുന്നോട്ടുവയ്ക്കുന്ന ഒട്ടേറെ സാധ്യതകളുമുണ്ട്. ഏതാനും വർഷങ്ങളായി കേരളത്തിൽ മഴ ലഭിക്കുന്ന സമയം ശരാശരിയേക്കാൾ കുറയുന്നതായാണ് കാണുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ അധികം വെള്ളം പെയ്തിറങ്ങുന്നതായാണ് കണക്ക്. അതുകൊണ്ടുതന്നെ മഴ മാറിനിൽക്കുമ്പോൾ വേനലിനോട് സമാനമായ സാഹചര്യമാണ് പൊതുവെയുള്ളത്.

കഴിഞ്ഞ മാസങ്ങളിൽ കേരളത്തിൽ വെള്ളരിവർഗ വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നു എന്നു പറയാതെ വയ്യ. വെണ്ട, തക്കാളി, പയർ തുടങ്ങി പൊതുവെ പച്ചക്കറികൾ വേനലിൽ കൂടുതൽ വിളവു നൽകുന്നതായും കാണുന്നു. ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ നമുക്ക് എത്രത്തോളം സാധിച്ചു എന്നത് ചോദ്യമാണ്. യാദൃശ്ചികമായി മഴ പെയ്യട്ടെ പെയ്യാതിരിക്കട്ടെ, അത്തരം മഴകളെ വേനൽമഴകളായി കരുതി, മഴയിൽ  വലിയ പ്രതീക്ഷകൾ വച്ചുപുലർത്താതെ മുന്നോട്ട് പോകുന്നതാവും ഉചിതം. 

ധാരാളം വായുസഞ്ചാരമുള്ള പോളിഹൗസുകളിലേക്ക് എത്രത്തോളം കൃഷി എത്തിക്കാം എന്നത് സാമ്പത്തികച്ചെലവ് മുൻനിർത്തി വീണ്ടും ചിന്തിക്കേണ്ടിവരുമ്പോൾ, തുള്ളിനന നൽകിയും മൾചിങ് ഷീറ്റിട്ടും വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് ഇനിയും ഇണങ്ങാത്ത കാലാവസ്ഥയിൽ പരമാവധി പ്രയോജനമുണ്ടാക്കാൻ, പച്ചക്കറിയിൽ നൂറുമേനി കൊയ്യാൻ നമുക്ക് സാധിക്കണം. വിളകളെ വരൾച്ചയ്ക്ക്‌ അനുസരിച്ച് സജ്ജീകരിക്കുന്ന  സാങ്കേതികവിദ്യകൾ ഇനിയും പ്രയോഗികമല്ല. ശാസ്ത്രീയമായി നിലനിൽക്കാത്ത മരുന്നുകളുടെയും വളർച്ചാത്വരഗങ്ങളുടെയും പുറകെ പോകില്ല എന്ന കരുതലും വേണം.

ഓണത്തിന് ഒരു മുറം പച്ചക്കറി വിളവെടുക്കണമെങ്കിൽ വർഷത്തിൽ കൃഷി വേണം. പൊതുവെ വർഷകാലത്ത് കായികമായ വളർച്ച കൂടുതലാണെന്നതുകൊണ്ട്  പച്ചച്ചീര പലരും കൃഷിക്ക് ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ വർഷങ്ങളായി വേനലിൽ ആദായം തരുന്ന അരുൺ എന്ന ചീര ഇനം ആണിവിടെ വിതരണം ചെയ്യുന്നത്. 

English Summary:

Kerala's Changing Climate: A Boon for Summer Vegetable Farmers?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com