ADVERTISEMENT

ലോകത്തെ ഏറ്റവും വലുപ്പമേറിയ ആമയിനങ്ങളിലൊന്നാണ് സൾക്കാട്ട ടോർട്ടോയിസ്  (Geochelone sulcata) അഥവാ ആഫ്രിക്കൻ സ്പർഡ് ടോർട്ടോയിസ്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ആഫ്രിക്കയിലെ സബ്–സഹാറൻ മേഖലയാണ് സ്വദേശം. ബ്രൗണും മഞ്ഞയും കലർന്ന നിറമാണ് പുറംതോടിനും ചർമത്തിനും. കാലുകളിൽ മുള്ളുപോലെ കൂർത്ത ചെതുമ്പലുകളും കാണാം.

sulcata-tortoise-4

മരുഭൂമിയിൽ കാണപ്പെടുന്ന ആമയിനം ആണെങ്കിലും ഏതു സാഹചര്യവുമായും പൊരുത്തപ്പെടാൻ ഇവർക്കു കഴിയും. അതുകൊണ്ടുതന്നെ ലോകവ്യാപകമായി അരുമയായി ഇവയെ വ്യാപകമായി വളർത്തുന്നു. വലുപ്പത്തിൽ മൂന്നാം സ്ഥാനമുള്ള സൾക്കാട്ട ടോർട്ടോയിന്റെ ആയുർദൈർഘ്യം ശരാശരി 80 വർഷമാണ്. അതുപോലെ പൂർണ വളർച്ചയിൽ കുറഞ്ഞത് 40 കിലോ തൂക്കവും വയ്ക്കും. 

ഡോ. റാണി മരിയ തോമസ് മാർക്കസിനൊപ്പം (ചിത്രം∙ കർഷകശ്രീ)
ഡോ. റാണി മരിയ തോമസ് മാർക്കസിനൊപ്പം (ചിത്രം∙ കർഷകശ്രീ)

വലുപ്പമേറിയ ഇനം ആയതുകൊണ്ടുതന്നെ ഇവയ്ക്ക് അതനുസരിച്ചുള്ള പാർപ്പിടവും തയാറാക്കേണ്ടതായി വരും. മണ്ണോ മണലോ വിരിച്ച തറയാണ് ഉത്തമം. സിമന്റ്, ടൈൽ വിരിച്ച തറയിലൂടെയുള്ള നടത്തം ഇവയുടെ പുറംകവചം നശിക്കാൻ ഇടയാകുമെന്ന് ഏവിയൻ ആൻഡ് എക്സോട്ടിക് പെറ്റ്സ് സ്പെഷലിസ്റ്റ് ഡോ. റാണി മരിയ തോമസ്. നാലു സൾക്കാട്ട ടോർട്ടോയിസുകളാണ് ഡോ. റാണിയുടെ അരുമശേഖരത്തിലുള്ളത്. രണ്ടു വർഷം മുൻപ് ആദ്യമായി എത്തിച്ച ആമയ്ക്ക് മാർക്കസ് എന്നു പേര് നൽകി. അടുത്തിടെയാണ് മൂന്നു പേരേക്കൂടി എത്തിച്ചത്. നാലു പേരെയും പരിവേഷിൽ റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

സൂര്യപ്രകാശം നന്നായി ശരീരത്തു പതിക്കുന്ന വിധത്തിൽ പാർപ്പിക്കുന്നതാണ് ഇവയുടെ ആരോഗ്യത്തിനും തോടിന്റെ ഉറപ്പിനും നല്ലത്. 

sulcata-tortoise-3

ആമകൾക്കുള്ള പെല്ലെറ്റ് തീറ്റ ഇന്ന് മാർക്കറ്റിൽ ലഭ്യമാണെന്ന് ഡോ. റാണി. അതാണ് ഇവയ്ക്ക് പ്രധാനമായും നൽകുന്നത്. കൂടാതെ സസ്യഭുക്ക് ആയതുകൊണ്ടുതന്നെ പഴവർഗങ്ങളും നൽകുന്നു. എന്നാൽ, പഴങ്ങളിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായതിനാൽ അധികമാകാതെ ശ്രദ്ധിക്കുന്നു. മരുഭൂമിയിൽ ഇവർ ആഹാരമാക്കുന്ന കാക്റ്റസുകളും കൊടുക്കാറുണ്ട്.  

വിലാസം

Saras birds and exotic animal hospital, 
Thumpolly PO, Alappuzha.
Mob: 9207142147

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com