പോയട്രി കില്ലർ അത് ഞാൻ തന്നെ

poetry-killer
SHARE
ശ്രീപാർവ്വതി

ഡി സി ബുക്സ്

വില - 150 രൂപ

എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തുനിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥ‍ൻ നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് ഈ നോവൽ . വായനക്കാരെ തെറ്റിധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകം പ്രയോഗിക്കുന്നല്ല. ദിനക്കുറിപ്പുകളിലൂടെയും ഇന്റർവ്യൂകളിലൂടെയും  പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടുപോകാനാണ് ശ്രമം .തെളിമയുള്ള ഭാഷശയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂർത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാൻ സൂക്ഷ്മതയോടെയാണ് ശ്രീപാർവ്വതി ആ പുസ്തകം  എഴുതിയിട്ടുള്ളത് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
;