എലിമിനേഷൻ റൗണ്ട്

Mail This Article
ആയിരക്കണക്കിന് ഉദ്യോഗാർഥികളില്‍ നിന്നും ഏതാനും വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷൻ റൗണ്ടാണ് സിവിൽ സർവ്വീസ് പരീക്ഷയിലെ ഇന്റർവ്യൂ എന്ന അവസാനഘട്ടം. വിജയത്തിനും പരാജയത്തിനുമിടയിലെ നൂൽപ്പാലത്തിൽ നിൽക്കുന്ന ഉദ്യോഗാർഥികളുടെ പ്രകടനങ്ങൾ, ഇന്റർവ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങൾ എന്നിവയിലൂടെ കഥ പറയുന്ന എലിമിനേഷൻ റൗണ്ട് സിവില്‍ സർവ്വീസിന് തയാറെടുക്കുന്നവര്‍ക്ക് ഇന്റർവ്യൂ ബോർഡിന്റെ വ്യക്തമായ ചിത്രം തുറന്നു കാണിക്കുന്നു. സമാന്തരമായി, കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു കൊലപാതക കഥ ചുരുളഴിയുന്നതിലൂടെ, ഏതൊരു സാധാരണക്കാരനെയും ഈ പുസ്തകം ആകാംക്ഷയുടെ മുള്‍മുനയിൽ നിർത്തുന്നു. യാഥാർഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷൻ റൗണ്ടിലൂടെ ഇന്ത്യൻ ഭരണസിരാകേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സർവ്വീസ് ജേതാവായ ലിപിന്‍ രാജ് വരച്ചുകാട്ടുന്നു.