ADVERTISEMENT
തമിഴ് മുസ്‌ലിം ജീവിതത്തിന്റെ തുറന്നെഴുത്തായ നോവൽ. മുസ്‌ലിം കുടുംബത്തിൽ സ്ത്രീ അനുഭവിക്കുന്ന നോവുകളും വേവുകളുമാണ് ഇതിന്റെ പ്രമേയം. കുടുംബങ്ങളിലും സമൂഹത്തിലും മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന അടിച്ചമർത്തലുകളെ തങ്ങളുടെ സഹജശക്തികൊണ്ട് പ്രതിരോധിക്കുന്ന രണ്ടു സ്ത്രീകളിലൂടെയാണ് നോവൽ വികസിക്കുന്നത്. സ്ത്രീവാദചിന്തകളല്ല, സംഘര്‍ഷഭരിതമായ സന്ദർഭങ്ങളിൽ ജീവിതത്തെ ചേർത്തു പിടിക്കാൻ സ്ത്രീകൾ നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന അസ്വാഭാവിക സംഭവവികാസങ്ങളാണ് നോവലിനെ ശ്രദ്ധേമാക്കുന്നത്.