മാതൃഭൂമി ബുക്സ്
വില: 430 രൂപ
രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം. എസ്. ഫൈസൽ ഖാന്റെ ‘യന്ത്രക്കസേര’. അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ. പരമ്പരാഗത രാഷ്ട്രീയരീതികളിൽനിന്നുള്ള വ്യതിചലനമാണ് സാംകുട്ടിയുടെ രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയം ആരുടെയും കുത്തകയല്ല എന്ന സന്ദേശവും നോവൽ നൽകുന്നു. പുതിയ കാലത്തിനനുസൃതമായി സാംകുട്ടി അവതരിപ്പിക്കുന്ന കർമ്മപദ്ധതികളെ കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നോവലിൽ നമുക്കു കാണുവാൻ കഴിയുന്നത്. മാറുന്ന ലോകത്തിനെ നയിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയത്തെയാണ് എക്കാലവും ജനങ്ങൾ സ്വീകരിക്കുക എന്നു വിളംബരം ചെയ്യുന്ന നോവൽ പരമ്പരാഗത രാഷ്ട്രീയസങ്കൽപ്പങ്ങൾക്കു നേരേ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രാഷ്ട്രീയത്തിൽ സാർഥകമായി ഇടപെട്ടുകൊണ്ടു മാത്രമേ ജനാധിപത്യസമൂഹത്തിൽ ഭരണസംവിധാനത്തിലൂടെ നന്മ ചെയ്യാനാകൂ എന്ന് അടിവരയിട്ടു പറയുന്നു, എം. എസ്. ഫൈസൽ ഖാന്റെ മൂന്നാമത്തെ നോവലായ ‘യന്ത്രക്കസേര’.