പാർഥിപൻ കനവ് – കൽക്കി
Mail This Article
×
ഇന്ത്യൻ ഭാഷയിലെമ്പാടും ബെസ്റ്റ്സെല്ലറായ പൊന്നിയിൻ സെൽവൻ എന്ന നോവലിന്റെ കർട്ടൻ റെയ്സർ എന്നു വിളിക്കാവുന്ന, കൽക്കി കൃഷ്ണമൂർത്തിയുടെ ആദ്യ ചരിത്രാഖ്യായിക. തമിഴ്കൃതിയുടെ ആത്മാവ് ചോരാതെയുള്ള മനോഹരമായ വിവർത്തനം. മഹാപല്ലവ സാമ്രാജ്യത്തിനു കീഴിൽ കപ്പംകെട്ടി കഴിഞ്ഞിരുന്ന ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാൻ ഊർജമായ ഒരു സ്വപ്നത്തിന്റെ കഥയാണിത്. പല്ലവരാജകുമാരി കുന്ദവിയും ചോളരാജകുമാരൻ വിക്രമനും തമ്മിലുള്ള പ്രണയം, പല്ലവ–ചോള പോരാട്ടങ്ങൾ, സൗഹൃദം, സാഹസികത, ചതി, പ്രതികാരം, തമിഴകചരിത്രം ഇവയെല്ലാം പ്രമേയമാകുന്ന ഈ സൂപ്പർഹിറ്റ് നോവൽ 1960ൽത്തന്നെ ചലച്ചിത്രമാക്കപ്പെട്ടു. മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായിമാറുന്ന ഈ നോവൽ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കും.