ADVERTISEMENT
മലയാളകഥയുടെ അതിരുകളുമായി ബലപരീക്ഷണം നടത്തുന്നവയാണ് ഷബിതയുടെ കഥകൾ. കഥ പറയലിന്റെ ഉന്മാദം അവയിൽ നിറഞ്ഞു നിൽക്കുന്നു. നിർമ്മമമാണ് അവയുടെ മനുഷ്യഹൃദയപര്യവേക്ഷണങ്ങൾ. കലാപാത്മക കരുനീക്കങ്ങൾ ഇരിക്കപ്പിണ്ഡധാർമികതകളെ തള്ളിമറിക്കുന്നു. ഷബിതയുടെ കിടിലന്‍ നാട്ടുപെണ്ണുങ്ങളും ആണുങ്ങളും ഉള്ളു തുറക്കുമ്പോൾ നാം സുന്ദരബോധജ്ഞാനങ്ങളുമായി തോളുരുമ്മുന്നു.