ADVERTISEMENT

ഒരു ചെന്നായ. കോട്ടയുടെ ചരിഞ്ഞ മേൽക്കൂരയുടെ മുകളിലെ ഇരുട്ടുമൂടിയ ഇടത്തിലിരുന്നു  ഓരിയിട്ടു കൊണ്ടിരുന്നു. പതിയെ ആ ചെന്നായ ഒരു മനുഷ്യന്റെ രൂപത്തിലേക്കു മാറി. പെട്ടെന്നു ആകെ ഇരുട്ടായി.  ഒരു മിന്നൽപ്പിണർ. അന്തരീക്ഷം പഴയപടിയായി, ഏവരും ശ്വാസം വിട്ടു. 'നൈസ് ഐഡിയ,ആന്റ് അഡാപ്റ്റേഷന്‍ റ്റൂ റിയലിസ്റ്റിക്' ആരോ കമന്റടിച്ചു. 

 

അന്നത്തെ ആഘോഷരാവിന് ശേഷം ഏവരും മുറികളിലേക്ക് പോയി ചിലർ അവിടെ കിടന്നു. സമയം രാവിലെ 7.30 . ഹൗസിലെ വലിയ ആന്റിക് ക്ളോക്കിൽ അലാം മുഴങ്ങി. ഭക്ഷണത്തിനായി എത്തേണ്ട സമയം. ഏവരും പുറത്തേക്കറങ്ങി. ഡൈനിംഗ് റൂമിലേക്ക് നടന്നു. 'വെയർ ഈസ് രഘുരാം?, മോണിങ്ങ് ബെൽ കേട്ടില്ലേ അയാൾ.' ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ള മീന ദേഷ്യപ്പെട്ടു. അയാൾ ഇന്നലത്തെ ഹാങ്ങോവറിലാകും. വൈകിട്ട് റൂമിലേക്ക് പോന്നപ്പോൾ അയാള്‍ ഗാർഡനിൽ കിടപ്പുണ്ടായിരുന്നു. രാജീവ് പറഞ്ഞു- 'ഞാൻ വിളിക്കാം, മീന ഗാർഡനിലേക്കുള്ള ഡോറിനടുത്തേക്ക് പോയി'. 

 

രാജീവ് കാപ്പി ഊതിക്കുടിച്ച് ആ ജനലിലൂടെ പുറത്തേക്ക് നോക്കി: ഓ ഷിറ്റ് അയാൾ ഡോർ തുറന്ന് ഓടി, അമ്പരന്ന് ഏവരും ജനാലയ്ക്കരുകിൽ തിക്കിത്തിരക്കി. വിറച്ചു മുട്ടുകുത്തിയിരിക്കുന്നു മീനയെക്കടന്ന് രാജീവ് പുൽത്തകിടിയിൽ കിടന്ന ബീൻ ബെഡിനടുത്തേക്കു ചെന്നു. അയാൾ അമ്പരന്നു. രക്തത്തിൽ കുളിച്ച് രഘുരാം. ഏവരും ഭയന്ന് വിറച്ചു. അറച്ചറച്ച് റോയി ചെന്ന് അയാളുടെ കൈയ്യിൽ തൊട്ടു. പെട്ടെന്ന് ആ കൈ ചലിച്ചു, അയാളുടെ കൈയ്യിൽ പിടിമുറുക്കി. ഞെട്ടി ഏവരും പുറകിലേക്ക് മാറി. തക്കാളി സോസ് തുടച്ചുകളഞ്ഞു രഘുരാം എണീറ്റു.. ഫണ്ണി. മീന അയാളുടെ നേരേ ചീറിയടുത്ത്..യു..ആർ...യു ക്രേസി...യു ഇ‍‍ഡിയറ്റ്....ഏവരും ചേർന്ന് പിടിച്ചുമാറ്റി..ആ രംഗം പതിയെ ചിരിക്ക് വഴിമാറി. നല്ലൊരു എപ്പിസോഡിന്റെ കൈയ്യടി പ്രൊഡക്ഷൻ റൂമിൽ മുഴങ്ങി. 

 

ക്യാമറ ക്രൂവിന് നിർദ്ദേശം നൽകി വീണ നടന്നു, പാൻട്രി ഡോർ തുറന്ന് വീണ അകത്തുകയറി, ജ്യൂസ് ബോക്സിനുള്ളിൽ മദ്യം നിറച്ചു കൊണ്ടിരിക്കുന്ന സർവീസ് മെനിനടുത്തെത്തി,  ഒരു വലിയ ജ്യൂസ് പാക്കറ്റ് എടുത്ത് സിപ്പ് ചെയ്ത് നടന്നു, മദ്യം ഒഴിവാക്കാനാവാത്ത മത്സരാർഥികളുടെ ലിസ്റ്റ് എടുത്ത്നോക്കി, ഓരോരുത്തരുടെയും ഫേവറിറ്റ് ബ്രാൻഡ് തന്നെയാണ് ജ്യൂസ് ബോക്സിൽ അവർക്ക് നൽകുക, ടിവിയിൽ എയർ ചെയ്യുമ്പോൾ പ്രശ്നം ഉണ്ടാകാതിരിക്കാന് ഒരു മുൻകരുതൽ, പിന്നെ ഷോ കൂടുതൽ രസകരമാകാൻ ചെറിയ ലഹരി കൂടിയേ തീരു. 

 

ഹൗസിലെ സർവെലെന്‍സ് ക്യാമറകൾ കുറച്ചെണ്ണം പ്രവർത്തിക്കുന്നില്ലെന്ന് പരാതി പറയുന്നുണ്ട്. ഏതൊക്കെയെന്ന് നോക്കി. റിപ്പയേഴ്സ് നാളെയേ വരൂ.. ബ്ളൈന്ഡ് സ്പോട്ടുകളൊഴിവാക്കാൻ ചില ക്യാമറകള്‍ റൊട്ടേറ്റ് ചെയ്ത് വച്ചു. ഫെയ്സ് വൺ ക്യാമറ–1, 2, 4, 6, 7, 8...വീണ..മൈക്കിലൂടെ വിളിച്ചു പറഞ്ഞു. വമ്പൻ സ്ക്രീനിൽ ഹൗസിലെ പൂന്തോട്ടമാണ് കാണുന്നത് പല പല ക്യാമറകളിലെ ദ്യശ്യങ്ങൾ, ലൈവ് എഡിറ്റ് ചെയ്ത് പ്രെമോ വീഡിയോ നൽകേണ്ടതുള്ളതിനാൽ എഡിറ്റർമാർ തിരക്കിട്ട് പണിയെടുക്കുന്നു. ക്യാമ്പ് ഫയർ ആരംഭിച്ചു.

 

"വീണ. ഹൊറൊർ ടിം റെഡി': പ്രൊഡ്യൂസർ‌‌ ദീപക്. വാക്കി ടോക്കിയിലൂടെ പറഞ്ഞു.

 

ഓകെ സർ ക്യാമറ ട്രാക്കിംഗ്..

 

ഓൾ ലൈറ്റ് ഓഫ്. ദീപക് പറഞ്ഞു.ലൈറ്റ് ഓഫായി.

...........................................................................................................

 

കത്തിക്കൊണ്ടിരിക്കുന്ന വിറകിൽനിന്നുള്ള പ്രകാശം പൂളിൽ പ്രതിഫലിച്ചു. ഏവരും പല പല ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകളിൽ ഏർപ്പെട്ടു .പെട്ടെന്ന് ഹൗസിന്റെ വലിയ വാതിൽ മലർക്കെ തുറന്നു. ഏവരും ഞെട്ടിത്തിരിഞ്ഞുനോക്കി. വാതിലിലൂടെ കടവാവലുകൾ പുറത്തേക്ക് പറക്കുന്നു . അവി‌‌ടെ കൂട്ടനിലവിളി ഉയർന്നു .മുഖത്ത് വന്ന് ഇടിക്കാതിരിക്കാന്‍ ചിലർ നിലത്തേക്ക് കുനിഞ്ഞ് ഇരുന്നു.കുറച്ച് നേരം പറന്ന് നടന്ന ശേഷം അവ പുറത്തേക്ക് പോയി. വാതിൽ പഴയപടി അടഞ്ഞു. രാം അപ്പോഴും അലറി ഓടിക്കൊണ്ടിരുന്ന ദീപ്തിയെ നോക്കി ചിരിച്ചു. അവള്‍ വക്രിച്ച മു​ഖഭാവത്തോടെ അവനെ നോക്കി. 'ബാറ്റ്സ്..നിപ..മാൻൻൻ..ഐ ഹേറ്റ് ദെം'

 

ലൈറ്റുകൾ ചിലത് മാത്രം തെളിഞ്ഞു. പാർട്ടി അവസാനിച്ചിരിക്കുന്നു. ഏവരും ഭക്ഷണത്തിനായി അകത്തേക്ക് പോയി .പതിയെ പൂന്തോട്ടത്തിലെ ലൈറ്റുകൾ കെട്ടു. 

ടിംമേറ്റ്സ് എല്ലാം അകത്തുകയറി, ക്യാമറകൾ അഴിച്ചെടുത്ത് റിപ്ളേസ് ചെയ്യാനായി ടെക്നീഷ്യൻസ് അകത്തേക്ക് കയറി. മുഖവും കൈയ്യുമെല്ലാം അവർ മറച്ചിരുന്നു..

വിരസമായി ഇതെല്ലാം കണ്ടുകൊണ്ട് ദീപക് ബോൾ റൂമിൽനിന്നു. രഘുരാം തലേന്നത്തേതുപോലെ ബീൻ ബെഡിൽ കിടക്കുകയാണ്. ദീപക് സ്ക്രീനിലേക്കു നോക്കി എന്ത് തമാശയ്ക്കുള്ള പരിപാടിയാണോ ഇയാൾ. ഒന്നുചിരിച്ച് ദീപക് റൂമിന്റെ അകത്തേക്ക് നടന്നു. റീപ്പീറ്റഡ് പ്രാങ്ക്സ് വോണ്ട് വർക്കെന്ന് ഈ പ്രാങ്ക് മാസ്റ്റർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം.

 

ടീംമേറ്റ്സ് കുപ്പിയും അവശിഷ്ടങ്ങളും മാറ്റാൻ തുടങ്ങി, അവർ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിച്ചിരുന്നു. ഹൗസിൽ സഹായത്തിനായി വരുന്നവർക്കു യൂണിഫോമും മുഖംമൂടിയും ഉണ്ടായിരിക്കും. സേഫ്റ്റിക്കും പ്രൈവസിക്കുമാണ് ആ സംവിധാനം. രക്തത്തിൽ കുളിച്ച് കിടന്ന രഘുരാമിനടുത്തേക്ക് അവർ നടന്നു. തലേന്നത്തെ എപ്പിസോഡ് കണ്ട അവര്‍‌ പരസ്പരം നോക്കി അടക്കിച്ചിരിച്ചു .ഒരാൾ രഘുരാമിന്റെ താഴേക്ക് തൂങ്ങിക്കിടന്ന കൈനെഞ്ചിലേക്ക് തിരികെ വച്ചു. കൈയ് ഊർന്ന് താഴേക്ക് വീണു. ഒന്നു സംശയിച്ചു അയാൾ രഘുരാമിന്റെ മൂക്കിന് താഴെ കൈവച്ചുനോക്കി. മുഖംമൂടിക്കുള്ളിൽ അയാൾ ആകെ വിയർത്തു. ക്യാമറയിലേക്കു നോക്കി അയാൾഡ കൈവീശി, വാക്കിടോക്കിയിലൂടെ സഹായത്തിനപേക്ഷിക്കുന്ന ടെക്നീഷ്യൻസിനെക്കണ്ട് നൈറ്റ് ഷിഫ്റ്റിലുന്ന  വീണ അമ്പരന്ന് ദീപകിന്റെ ഫോണിലേക്ക് വിളിച്ചു.

 

(തുടരും...)

 

Content Summary: Order Of The Empire, e novel by Sanu Thiruvarppu - Episode 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com