ADVERTISEMENT

കൊച്ചി ∙ മൂന്നാമതു കൃതി രാജ്യാന്തര പുസ്തകമേളയും വിജ്ഞാനോത്സവവും 6ന് തുടങ്ങും. ഫെബ്രുവരി 6 ന് വൈകിട്ട് 6 മണിക്ക് ഡോ. എം. ലീലാവതിയും പ്രഫ. എം.കെ. സാനുവും മറൈൻ ഡ്രൈവിലെ പ്രധാന വേദിയിൽ  ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ച ഉച്ച മുതൽ പൊതുജനങ്ങൾക്കു പ്രവേശിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം 15നു വൈകിട്ട് 3നു നടക്കും. 75,000 ചതുരശ്ര അടിയുള്ള പൂർണമായും ശീതികരിച്ച പവിലിയനിലാണു മേള. മനോരമ ബുക്ക്സിന്റേതടക്കമുള്ള  പുസ്തകങ്ങൾ മേളയിൽ പ്രകാശിതമാകും

പ്രത്യേകതകൾ 

 ∙250 സ്റ്റാളുകളിലായി 150ലേറെ പ്രസാധകർ. 

 ∙ലക്ഷ്യമിടുന്നത് 20 കോടി രൂപയുടെ പുസ്തക വിൽപന. 

 ∙മലയാളം ഇംഗ്ലിഷ്, ബംഗാളി, ഗുജറാത്തി, ഹിന്ദി പുസ്തകങ്ങൾ. 

വിജ്ഞാനോത്സവം 

കൃതിയിലെ വിജ്ഞാനോൽസവം 8 മുതൽ 16 വരെ  2 വേദികളിലാണ്. 68 സെഷനുകളിലായി 250ൽ ഏറെ എഴുത്തുകാരും ചിന്തകരും പങ്കെടും.  പ്രതിഭാ റായി, എം.ടി. വാസുദേവൻ നായർ , എ.ആർ. വെങ്കിടാചലപതി, പി. സായ്‌നാഥ്, ശശി തരൂർ, ഡോ. ബദ്രി നാരായണൻ, ജയ്‌റാം രമേഷ്, പ്രഫ. എം.കെ. സാനു, ഡോ. എം. ലീലാവതി, സച്ചിദാനന്ദൻ, എൻ.എസ്. മാധവൻ, എം.ആർ. രാഘവ വാരിയർ, ടി. പത്മനാഭൻ, ശ്രീകുമാരൻ തമ്പി, സമാൻ അശ്രുദ, എം. മുകുന്ദൻ, വൈശാഖൻ, രാജൻ ഗുരുക്കൾ, അടൂർ ഗോപാലകൃഷ്ണൻ, വി.കെ.രാമചന്ദ്രൻ, അർച്ചനാ സിങ്, പപ്പൻ പത്മകുമാർ, രാജേന്ദ്ര കിഷോർ പാണ്ഡെ, മന്ദ്രാക്രാന്താ സെൻ, സുമരാബ്ദുല്ല അലി തുടങ്ങിവർ പട്ടികയിലുണ്ട്.  

കുട്ടികൾക്ക് കൂപ്പൺ

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകൾ  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെ വിദ്യ.ാർഥികൾക്കു നൽകും. ഇവയുമായി മേളയിലെത്തി പുസ്തകം വാങ്ങാം

മത്സരങ്ങൾ

ഒരു കൂട്ടം മത്സരങ്ങളും  സമ്മാനങ്ങളുമാണു കൃതിയിലുണ്ട്.. മുതിർന്നവർക്കു ഫൊട്ടോഗ്രഫി, ഷോർട്ട് ഫിലിം മത്സരങ്ങൾ.. വായന, ചെറുകവിതാരചന, ഫോട്ടോ അടിക്കുറിപ്പെഴുത്ത്, നോവലുകൾക്കു പേരിടൽ തുടങ്ങിയ മത്സരങ്ങളാണു വിദ്യാർഥികളെ കാത്തിരിക്കുന്നത്. നാലാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്കു‘കാക്കയെ വരയ്ക്കാനുള്ള  കോർണറുമുണ്ടാവും. ഫൊട്ടോഗ്രഫി പ്രദർശനം, ഫിലിം സ്‌ക്രീനിങ്, മാജിക്, ഒരു നോവലിനെ  ഫോട്ടോകളിലാക്കുന്ന  നോവൽ ഫൊട്ടോഗ്രഫി തുടങ്ങിയവയും സവിശേഷതകളാണ്.പുറമേ ഫുഡ്ഫെസ്റ്റും കുക്കറി ഷോയുമുണ്ട്  

കലാപരിപാടികൾ വൈകിട്ട്

 7നു കാസർകോട് യക്ഷരംഗയുടെ യക്ഷഗാനം 

 8നു കെപിഎസിയുടെ നാടകം മുടിയനായ പുത്രൻ 

 9നു കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെ അർജുന വിഷാദ വൃത്തം കഥകളി 

 10നു തൃശൂർ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ട് 

 11നു ലൗലി ജനാർദ്ദനന്റെ ഫ്യൂഷൻ മ്യൂസിക് 

 12ന് അഷ്റഫ് ഹൈദ്രോസിന്റെ സൂഫി സംഗീതം 

 13നു കല്ലൂർ ഉണ്ണിക്കൃഷ്ണൻ, പോരൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ ഇരട്ടത്തായമ്പക 

 14നു ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം 

 15ന് എം.കെ. ശങ്കരൻ നമ്പൂതിരിയുടെ കർണാടക സംഗീതക്കച്ചേരി 

 16ന് കൊല്ലം അഭിജിതും സംഘവും അവതരിപ്പിക്കുന്ന ഗാനമേള 

English Summary : Krithi Book Fest 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com