ADVERTISEMENT

ഇത് പുതിയ കേരള മോഡലിന്റെ കാലമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം. കേരളത്തിന്റെ വിഭവങ്ങളിൽ നിന്നുള്ളത് നീതിപൂർവം വീതംവെക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരള സമ്പദ്‌വ്യവസ്ഥ- അതിജീവന വഴികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ടുകാലങ്ങളിൽ വിദ്യാഭ്യാസം അടക്കമുള്ളവ നേടുക എന്നതായിരുന്നു യുവാക്കളുടെയടക്കം പ്രധാന ലക്ഷ്യം. ഇന്നത്തെ യുവതലമുറക്ക് അടിസ്ഥാനപരമായ വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ആ മുന്നേറ്റം സർവ്വമേഖലകളിൽ നിലനിർത്തുക എന്നതാണ്‌ ഇതിനു വേണ്ടത്‌. അതുകൊണ്ടാണ് പുതിയ കേരള മോഡൽ എന്ന് പറയുന്നത്. പരമ്പരാഗത വ്യവസായങ്ങളല്ല അനുയോജ്യ വ്യവസായങ്ങളാണ് കേരളത്തിനാവശ്യം. സ്റ്റാർട്ടപ്പുകൾക്കടക്കം കൂടുതൽ സാധ്യതയുണ്ട്. പണത്തേക്കാൾ ഏറെ വിജ്ഞാനമാണ് അതിനാവശ്യമെന്നും തോമസ് ഐസക് പറഞ്ഞു. പ്ലാനിങ്‌ ബോർഡംഗം ഡോ. രാംകുമാറും ചർച്ചയിൽ പങ്കെടുത്തു.  

English Summary : Thomas Issac Talks At Krithi Book Fair 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com