എണ്ണ വറ്റുമ്പോഴും കാറ്റിനോടു പൊരുതി മുനിഞ്ഞുനിൽക്കുന്നൊരു ചെറുനാളം പോലെയാണ് പല മനുഷ്യരുടെയും ജീവിതമെന്നു പറയുന്നുണ്ട് രേഖ കെ.യുടെ കഥകൾ. വീണു മണ്ണിൽത്തൊടുന്ന നിമിഷം പോലും, ഉയർന്നു കുതിക്കുന്നതു സ്വപ്നം കാണുന്ന മനുഷ്യർ. അവരിൽ ധിക്കാരികളും നിസ്സഹായരും പാവങ്ങളും സൂത്രക്കാരുമൊക്കെയുണ്ട്. എതിരെ നിൽക്കുന്ന കാലത്തോടും അതിന്റെ മുൾമൂർച്ചയുള്ള കള്ളത്തരങ്ങളോടും അവർ പൊരുതിക്കൊണ്ടേയിരിക്കുന്നു. ചിലർ അവിടെനിന്ന് ഓടിക്കയറുകയും ചിലർ വീണുപോകുകയും ചെയ്യുന്നു. അത്തരം ജീവിതങ്ങളെപ്പറ്റി, അവ പ്രതിഫലിക്കുന്ന എഴുത്തിനെപ്പറ്റി, നിലപാടുകളെപ്പറ്റി സംസാരിക്കുകയാണ് രേഖ കെ.
HIGHLIGHTS
- കഥയെഴുത്തിന് എന്നും എന്റെ ജീവിതത്തിൽ ഒന്നാംസ്ഥാനമുണ്ട്.
- എഴുത്തിനു പറ്റുന്ന തൊഴിൽ ഏതാണെന്ന ആലോചനയിൽ നിന്നാണ് പത്രപ്രവർത്തനത്തിലേക്കു വരുന്നത്.