നഗ്നചിത്രങ്ങൾ - മുഖ്താർ ഉദരംപൊയിൽ എഴുതിയ കഥ

HIGHLIGHTS
  • ആൺനോട്ടത്തിന്റെ രാഷ്ട്രീയം ഒളിച്ചുപറയുന്ന കഥ
kathayarangu-story-nagna-chithranal
SHARE

സഹപ്രവർത്തകരും പിടിഎക്കാരും നിർബന്ധിച്ചതിനെക്കൊണ്ടാണ് സ്‌കൂൾ വാർഷികത്തിന് ഭാര്യയെ കൊണ്ടുവന്നത്. അവളെ കൊണ്ടുവരുന്ന കാര്യം ചിത്രകാരനോട് പറഞ്ഞിരുന്നില്ല. ഒരു പിടിഎ ഭാരവാഹിയുടെ വീട്ടിൽ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നു. അതിനാൽ അവളെയും കൂട്ടി നേരെ സ്‌കൂളിലേക്ക് പോവുകയായിരുന്നു. സാരിയോ ചുരിദാറോ ഇടാമെന്ന് ഞാൻ പറഞ്ഞിട്ടും അവളുടെ ആങ്ങള ഗൾഫിൽ നിന്നു കൊണ്ടുവന്ന പുത്തൻ പർദയാണ് അവളിട്ടിരുന്നത്. ആളൊരു ‘ദീനി’ ആയതിനാൽ മുഖവും മുൻകൈയും മാത്രമേ പുറത്തു കാണുമായിരുന്നുള്ളു. അവളുടെ ‘ഈമാൻ’ എനിക്ക് തന്നെ ചിലപ്പോൾ ഓവറായി തോന്നാറുണ്ട്. പറഞ്ഞിട്ടു കാര്യമില്ല, ആകെ മൂടിപ്പുതച്ചാലും ചിത്രകാരന്റെ മുന്നിൽ പെടാതിരിക്കുന്നതാണ് നല്ലത്. ജോലി ശരിയായിട്ടുണ്ടെന്നും ഒരു റൂം വേണമെന്നും അബ്വാക്കയോട് പറഞ്ഞതു സ്‌കൂൾ തുറക്കാൻ ഒരാഴ്ചയുള്ളപ്പോഴാണ്. അബ്വാക്ക ഒരു അകന്ന ബന്ധുവാണ്. കല്യാണം കഴിഞ്ഞു വീട്ടുപുത്യാപ്ലയായി നാടുവിട്ടതാണ്. ഒരു ചിത്രകാരൻ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ ഒരു റൂമൊഴിവുണ്ടെന്ന് പറഞ്ഞപ്പോൾ തലേംവാലും നോക്കാൻ നിന്നില്ല, അതങ്ങട് ഒറപ്പിക്കായിരുന്നു. വലിയൊരു ചിത്രകാരനാവണമെന്നായിരുന്നു കുട്ടിക്കാലത്ത് എന്റെ ആഗ്രഹം. പഠിക്കുന്ന കാലത്ത് നോട്ടുബുക്കിലൊക്കെ ചിത്രങ്ങൾ വരച്ചിരുന്നു. വര പഠിക്കാനൊന്നും പറ്റിയില്ല. ഉള്ളിൽ ആ ആഗ്രഹം ബാക്കി കിടക്കുന്നതുകൊണ്ടാവാം ചിത്രകാരൻ എന്നു കേട്ടപ്പോൾ വലിയ ആഹ്ലാദമുണ്ടായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA
;