ജോലിവേണമെങ്കിൽ ഗർഭപാത്രം വേണ്ടന്നു വയ്ക്കണം, ദയനീയം ഇവരുടെ ജീവിതം

uterus
പ്രതീകാത്മകചിത്രം
SHARE

ബാബാ... (കഥ)

വർഷങ്ങളായി ബിംല ബായിയുടെ ഭർത്താവ്, ചന്ദൻ കിലോമീറ്ററുകൾക്കപ്പുറത്ത് കരിമ്പിൻ തോട്ടത്തിലാണ് പണിയെടുക്കുന്നത്. അടുത്തുള്ള ഗാവു*കളിൽ നിന്നും കുടുംബം മുഴുവനായാണ് പണിയെടുക്കാൻ എത്തുന്നത്. ഏകദേശം ആറു മാസത്തോളം സ്ഥിരമായി ജോലിയുണ്ട്. തന്റെ കൂട്ടുകാരനായ ഗോട്യായും കുടുംബവും രണ്ടു വർഷം കരിമ്പിൻ തോട്ടത്തിൽ പണിയെടുത്ത പൈസകൊണ്ട് പുതിയ വീടുണ്ടാക്കി. ബിംല ബായിയെ കൂടി ഈ വർഷം കൂടെ ജോലിക്ക് കൊണ്ട് പോകാമെന്ന് കരുതി ഗോട്യായോട് അന്വേഷിച്ചപ്പോഴാണ് ചന്ദൻ ഞെട്ടിയത്. മാസികപാളി*യുടെ ദിവസങ്ങളിൽ ജോലിക്ക് പോകാതിരുന്നാൽ പിഴയൊടുക്കണം അല്ലെങ്കിൽ അതൊഴിവാക്കാൻ ഗർഭപാത്രം എടുത്ത് കളയണം.. തോട്ടത്തിൽ പണിയെടുക്കുന്ന മിക്ക സ്ത്രീകളും ഗർഭപാത്രം എടുത്തു കളഞ്ഞവരാണ്..

പതിനാറ് വർഷമായി ബിംല ബായിയും ചന്ദനും ഒരു കുഞ്ഞികാല് കാണുവാൻ നേർച്ചകളും വഴിപാടുകളുമായി നടക്കുന്നു. അവളോട് എങ്ങനെ ഇത് പറയും... അപ്പോഴാണ് ഗോട്യാ ഒരുപായം പറയുന്നത്. ചികിത്സക്കാണെന്നു പറഞ്ഞ് ആശുപത്രിയിൽ കൊണ്ടു പോകുക. മുക്കാദം* അവിടെ ഡോക്ടറോട് പറഞ്ഞ് എല്ലാം ശരിയാക്കും. 

കരിമ്പിൻ തോട്ടങ്ങളിൽ പാകമായ കരിമ്പിൻ തണ്ടുകൾ നിരന്നു നിൽക്കുന്നു. കരിമ്പിൻ ചുവടുകളിൽ അവിടവിടെയായി മുറിച്ചെടുത്ത 

ഗർഭപാത്രങ്ങൾ... അതിലൊന്നിൽ നിന്നും ബാബാ* എന്ന നിലവിളി... ചന്ദൻ ഞെട്ടിയുണർന്നു... വീണ്ടും ഭാര്യയോട് ചേർന്ന് കിടക്കുമ്പോൾ ബാബാ എന്നുള്ള നിലവിളി അയാളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. അയാളുടെ മുഖം എന്തോ നിശ്ചയിച്ചുറച്ചതുപോലെ ശാന്തമായിരുന്നു.

ഗാവ്– ഗ്രാമം

മാസികപാളി– ആർത്തവം

മുക്കാദം– സൂപ്പർവൈസർ

ബാബാ– അച്ഛൻ

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA