ADVERTISEMENT

ജീവിതം തന്നെ ശിക്ഷ (കഥ)

തിരക്കൊഴിഞ്ഞ ബസ്സിന്റെ പിന്നിലെ സീറ്റിൽ ഇരുന്നുകൊണ്ടു വെറുതെ ഒന്നു തന്റെ ജീവിതത്തിലേക്ക് തിരഞ്ഞു നോക്കി...

അഞ്ചു വർഷങ്ങൾക്കു മുൻപ് എന്തിനാണ് ആ ദിവസം എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്? സന്തുഷ്ടമായ എന്റെ കുടുംബജീവിതം ഞാൻ തന്നെ എന്തിനാണ് തകർത്തത്?

എന്റെ മനസ്സ് ചാഞ്ചാടി പോയ ആ പത്തു സെക്കന്റ്... എന്റെ ജീവിതത്തിന്റെ അഞ്ചു വർഷം ഞാൻ തന്നെ നശിപ്പിച്ചു കളഞ്ഞു.

ഇനി എന്റെ ജീവിതത്തിന് അർഥം ഉണ്ടോ? എന്റെ ഭാര്യ എവിടെ? ഒരു നോക്കു പോലും ഞാൻ കാണാത്ത എന്റെ പൊന്നുമോള് എവിടെ? എന്തിനാണ് ഞാൻ അ ദിവസം ലീവ് എടുത്ത്? 

തന്റെ നഷ്ടപ്പെട്ട ജീവിതത്തെ ഓർത്ത് അയാൾ ജീവിതത്തിന്റെ പിറകിലേക്കു നോക്കി...

ഏട്ടാ... ഇന്ന് ഓഫീസിൽ പോകുന്നില്ലെ? അനിയേട്ടാ... സമയം എട്ട് മണി ആയി കേട്ടോ... ഇതും പറഞ്ഞു കൊണ്ട് നിറവയറുമായി നിൽക്കുന്ന എന്റെ ഭാര്യയെ ആണ് ഞാൻ പുതപ്പിന്റെ ഉള്ളിൽ നിന്നും പുറത്തേക്കു തല വലിച്ചു നോക്കിയപ്പോൾ കണ്ടത്...

കുളിച്ചു കുറിയും തൊട്ടു, ഒരു സുന്ദരി കുട്ടി ആയി നിന്നു കൊണ്ടാണ് അവൾ എന്നോട് എണീക്കാൻ പറയുന്നത്... എന്റെ സുന്ദരികുട്ടി ഇപ്പോൾ വെറും ഒരു കുട്ടി അല്ല. ഒരു മാസം കൂടി കഴിഞ്ഞാൽ അമ്മ ആകുവാൻ തയാറായിരിക്കുന്ന ഒരു പൂർണ്ണ ഗർഭിണിയാണ്...

എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു... എന്നിട്ട് എന്നോട് മാറി കിടക്കുവാൻ പറഞ്ഞു... പോടീ എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവൾക്ക് ഒരു നുള്ളു വച്ചു കൊടുത്തു. ഉറക്കെ കരഞ്ഞു കൊണ്ട് ഞാൻ അവളെ നുള്ളിയ കാര്യം അമ്മയെ അറിയിച്ചു...

ഉടനെ തന്നെ അടുക്കളയിൽ നിന്നും അമ്മ കൽപിച്ചു... "അനി.... വെറുതെ അവളെ ഉപദ്രവിക്കല്ലേ.... അവൾ ഗർഭിണിയാണ്..." അമ്മ ഈ താക്കിതും തന്നു പോയി.....

നീ ഒരു ഗർഭിണി? ലോകത്തു നീ മാത്രമല്ലെ ഗർഭിണി ആയിട്ടുള്ളു...? വെറുതെ ഞാൻ ഒന്നു അവളെ കളിയാക്കി...

ഏട്ടാ സമയം പോകുന്നേ.... ഓഫീസിൽ പോകാൻ നോക്കു.... അവൾ വീണ്ടും പറഞ്ഞു...

ഞാൻ ഇന്ന് പോകുന്നില്ല മാളു... ഒരു സുഖവും ഇല്ല. ഇന്ന് മുഴുവൻ സമയവും നിന്റെ കൂടെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. ഇതും പറഞ്ഞു ഞാൻ ഓഫീസിലേക്കു ഇന്ന് ലീവ് ആണ് എന്നു പറഞ്ഞ് ഒരു മെയിൽ അയച്ചു.

കുറച്ചുനേരം അവളുടെ കൂടെ ഇരുന്നു, അവളെ കളിയാക്കി, അവളുടെ കാല് പതിയെ തടവി കൊടുത്തു, അവളുടെ വയറ്റിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ അവളുടെ കൂടെ കട്ടിലിലിൽ കിടന്നു... നിമിഷ നേരം കൊണ്ടു അവൾ ഉറങ്ങി കഴിഞ്ഞിരുന്നു... പതിയെ മുകളിലെ റൂമിൽ പോയി ഒരു സിഗരറ്റ് വലിച്ചു കൊണ്ട് ഞാൻ എന്റെ ലാപ്ടോപ്പ് ഓൺ ആക്കി... വെറുതെ ഓരോന്നു നോക്കി കൊണ്ടിരുന്ന സമയത്താണ് താഴെ നിന്നും "അങ്കിൾ" എന്നൊരു വിളി കേട്ടത്.... താഴേക്കു നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ മിടുക്കി ആയ രണ്ടു വയസ്സുകാരി അമ്മു ആയിരുന്നു അത്.

എന്താ അമ്മു? ഞാൻ ചോദിച്ചു ...

മാളുആന്റി എവിടെ? ഉറങ്ങുകയാണല്ലോ... എന്തെ മോളേ... ആന്റിയെ വിളിക്കണോ? 

വേണ്ട അങ്കിൾ... "ആന്റി ഉറങ്ങിക്കോട്ടെ.... ഉണ്ണി വാവ ആന്റിയുടെ വയറ്റിൽ കിടന്നു ചവിട്ടിയിട്ടായിരിക്കും ആന്റി ഉറങ്ങിയത്... ഒരു കൊച്ചു കൊഞ്ചലോടെ അവൾ ഇതു പറഞ്ഞു കൊണ്ട് ഓടിപ്പോകാൻ തയാറെടുത്തു.

അയ്യോ... പോകല്ലെ... എന്തിനാ നീ ഇപ്പോൾ ആന്റിയെ അനേഷിക്കുന്നത്?

അത് അങ്കിൾ... എന്റെ വീട്ടിലെ ടീവി ഓൺ ആകുന്നില്ല... പിന്നെ കറണ്ടും പോയി. ഞാൻ ആന്റി ലാപ്ടോപ്പിൽ കൊച്ചു ടീവി കാണാൻ വന്നതാ.....

ഇത്രെയെ ഉള്ളു കാര്യം... അങ്കിൾ കാണിച്ചു താരല്ലോ? ഇവിടെ വായോ... ഞാൻ പറഞ്ഞു.

ശരവേഗം കൊണ്ട് അവൾ കുണുക്കി കുണുക്കി ഓടി കയറി വന്നു..

അങ്കിൾ "ഡോറ വച്ചാൽ മതിയ‌െ, ഡോറയെ എനിക്ക് ഭയങ്കര ഇഷ്ടമാ... ഒരു കള്ള ചിരിയും പാസ്സാക്കി. ഞാൻ യൂട്യൂബിൽ ഡോറ വച്ചു കൊടുത്തു... തനിയെ കൈ അടിച്ചും ഉറക്കെ ചിരിച്ചും അമ്മു അത് കണ്ടുകൊണ്ടിരുന്നു.

"ഇതായിരുന്നു എൻറെ ജീവിതം തന്നെ നശിപ്പിച്ചു കളഞ്ഞ ആ സമയം...."

എന്തിനു വേണ്ടി ആണ് ഞാൻ? ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി അങ്ങനെ ചെയ്തത്? അതും വെറും രണ്ടു വയസ്സുകാരിയോട്...."

എന്റെ മടിയിൽ ഇരുന്നു ഡോറ കണ്ടുകൊണ്ടിരുന്ന രണ്ടുവയസ്സുള്ള അമ്മുവിനെ എപ്പോഴാണ് ഒരു സ്ത്രീ ആയി ഞാൻ കണ്ടത്? 

ആ ഒരു നിമിഷത്തിൽ എന്റെ മടിയിൽ ഇരിന്നിരുന്ന അമ്മുവിന്റെ കുഞ്ഞു ഉടുപ്പിന്റെ ഉള്ളിലേക്കു ഞാൻ എന്റെ കൈകൾ കൊണ്ടു പോയി...

എന്റെ കൈയിൽ കടിച്ചു കൊണ്ട്, എന്റെ മടിയിൽ നിന്നും ഇറങ്ങി അവൾ എന്നോട് പറഞ്ഞു...

"അങ്കിൾ ഡോറ മാറ്റല്ലേ... ഞാൻ അമ്മയുടെ അടുത്ത് പോയിട്ട് വരാം. അമ്മ പറഞ്ഞിട്ടുണ്ട് ആരെങ്കിലും മോളുടെ അവിടെ തൊട്ടാൽ അയാളെ കടിച്ചിട്ടു വേഗം അമ്മയോട് വന്നു പറയണം എന്ന്. അങ്കിൾ ഡോറ മാറ്റല്ലേ... " നിഷ്കളങ്കമായ ചിരിയോടെ അവൾ ഇതും പറഞ്ഞു കൊണ്ട് ഓടി പോയി...

"ദൈവമേ..." ഇനി എന്താണ് സംഭവിക്കുക? അകെ മൊത്തം ഒരു മൂകത ആയിരുന്നു. എന്തു ചെയ്യണം എന്ന് അറിയില്ല... അമ്മുവിന്റെ പിന്നാലെ ചെന്ന് അവളെ കൊന്നു കളഞ്ഞല്ലോ? അതോ ഞാൻ തന്നെ എന്റെ ജീവിതം അവസാനിപ്പിച്ചാലോ? ഇതെല്ലാം ആലോചിക്കുന്ന സമയം കൊണ്ട് എന്റെ വീട്ടു മുറ്റത്ത് ആളുകൾ നിറഞ്ഞിരുന്നു...

ആരൊക്കെയോ എന്റെ മേൽ കൈകൾ വച്ചു. അവരുടെ കൈകൾ കഴക്കുന്നതു വരെ അവർ എന്നെ തല്ലി.

പെട്ടന്ന് എവിടെ നിന്നോ ഒരു പൊലീസ് ജീപ്പ് വന്നു... അവർ എന്നെ ജീപ്പിൽ കയറ്റി പോകാൻ നേരം ഞാൻ കണ്ടു... "ഒന്നും പറയാനകാതെ, ഒരു വാക്കു പോലും ഉച്ചരിക്കാൻ ആവാതെ വിറങ്ങലിച്ചു നിൽക്കുന്ന എന്റെ അമ്മയെയും എന്റെ ഭാര്യയെയും. എനിക്കു വേണ്ടി ആരും കോടതിയിൽ വന്നില്ല... ഒരു വക്കീലും എനിക്കു വേണ്ടി വാദിച്ചില്ല.

എന്നെ ഇനി ഒരു നോക്കു പോലും കാണാൻ താൽപര്യം ഇല്ല എന്ന് എന്റെ അമ്മ പറഞ്ഞു... എന്റെ രക്തത്തിൽ ജനിച്ച എന്റെ പൊന്നുമോളെ എന്റെ അടുത്ത് വിടാൻ ഭയം ആണ് എന്ന് എന്റെ ഭാര്യയും പറഞ്ഞു...

ജീവിതം തന്നെ എന്റെ മുമ്പിൽ ഒരു വലിയ ആശങ്കയായി...

കോടതിയും ജയിലും, അഞ്ചു വർഷം പലരുടെയും പരിഹാസപാത്രം ആയി. ജയിലിൽ പലരും രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചവൻ എന്നു പറഞ്ഞ് ഉപദ്രവിച്ചു. എല്ലാം നിശബ്ദനായി സഹിക്കാൻ മാത്രമേ എനിക്കു സാധിച്ചുള്ളൂ... കാരണം 100 % തെറ്റും എന്റെ ഭാഗത്തായിരുന്നു.

ബസിൽ നിന്നും ഇറങ്ങി വീട്ടിലേക്കു നടക്കുന്ന വഴിയിൽ എന്നെ കണ്ട് ഒരു സ്ത്രീ അവളുടെ കൊച്ചു കുട്ടിയെ കൊണ്ട് ഓടി പോയി. മറ്റൊരു സ്ത്രീ എന്റെ മുഖത്തു കാർക്കിച്ചു തുപ്പി. വഴിയിലൂടെ നടന്നു പോയിരുന്ന ഒരു കൂട്ടം സ്കൂൾ കുട്ടികൾ എന്നെ നോക്കി പീഡന വീരൻ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

എന്റെ വീടിനു ചേർന്നുള്ള മതിലിനു പിന്നിൽ ഒളിച്ചു നിന്നു കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് നോക്കി... കരൾ അലിയിപ്പിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്...

എന്റെ പൊന്നുമോളേയും എടുത്തു കൊണ്ട് കളിപ്പിച്ചു നടക്കുന്ന അമ്മു. ഞാൻ ഉപദ്രവിച്ച അമ്മു... എന്റെ മോളെ സ്വന്തം അനിയത്തിയെ പോലെ സംരക്ഷിക്കുന്നു...

നിന്ന നിൽപ്പിൽ ഞാൻ ഭൂമിയിലേക്കു താഴ്ന്നു പോയതു പോലെ എനിക്കു തോന്നി ...

വീട്ടിലേക്കു കയറാനുള്ള ശക്തി എനിക്കുണ്ടായില്ല. പതിയെ ആ വലിയ പാലത്തിനു മുകളിൽ ചെന്ന് അളന്നു തിട്ടപ്പെടുത്താൻ പറ്റാത്ത കായലിലേക്ക് ഞാൻ എടുത്ത് ചാടി...

ആ ചാട്ടത്തിനും എന്റെ മരണത്തിനും ഇടയിലുള്ള ആ നിസാര സമയത്ത് ആ മഹാത്യാഗി പറഞ്ഞ വാചകം ഞാൻ എന്റെ മനസ്സിൽ കേട്ടു..

"ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്..."

ഞാൻ നിരപരാധി അല്ല. അപരാധി ആണ്... എന്റെ ശിക്ഷ, കോടതി തന്ന അഞ്ചു വർഷം അല്ല... എന്റെ ജീവൻ തന്നെയാണ് എനിക്കുള്ള ശിക്ഷ.

കായലിൽ നിന്നും എന്റെ ജഡം പൊക്കി എടുത്ത് എന്റെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഞാൻ കണ്ടു.... അവസാനമായി എനിക്ക് അന്ത്യചുംബനം തരാൻ അമ്മുവിന്റെ കൈകളിൽ തൂങ്ങി പിടിച്ചു കരഞ്ഞു കൊണ്ട് വരുന്ന എന്റെ മകളെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com