sections
MORE

ഞങ്ങളെ ഞെ‌ട്ടിച്ചുകൊണ്ട് അധ്യാപകൻ അതു ചോദിച്ചു; ആ ചോദ്യത്തിനു മുമ്പിൽ നാണംകെട്ടു...

Short Story
പ്രതീകാത്മക ചിത്രം
SHARE

മലയാളം  പഠിപ്പിച്ച  ഉസ്താദ് (കഥ)

മദ്രസ (മത പഠന) കാലം, ആറാം   ക്ലാസ്സിൽ  എത്തിയ  സമയം. സ്കൂൾ  സമയം  കഴിഞ്ഞു  വൈകുന്നേരം ആണ്  മദ്രസ  തുടങ്ങുന്നത്. ഉസ്താദുമാരെ പേടിയോടെ  മാത്രം കാണുന്ന  കാലം, ചൂരൽ  വെച്ച്  അടി എപ്പോൾ  വേണേലും  പ്രതീക്ഷിക്കാം. 

അന്ന്  വൈകുന്നേരം  പതിവു  പോലെ  മത പഠനം  നടക്കുന്ന  സമയം. പെട്ടെന്നാണ്  ഉസ്താദ്  ആ ചോദ്യം ചോദിച്ചത് .‘‘നിങ്ങൾ  സ്കൂളിൽ  ഫസ്റ്റ്  ലാംഗ്വേജ്  ആയി  ഏതാണെടുത്തത് ?’’ (സ്കൂളിൽ  ഫസ്റ്റ് ലാംഗ്വേജ്  ആയി  മലയാളവും അറബികും   ആണ്  ഉണ്ടായിരുന്നത്). ഈ ഒരൊറ്റ  ചോദ്യത്തിലൂടെ ക്ലാസ് മൊത്തം നിശബ്ദമായി. എല്ലാവരും  അങ്ങോട്ടും  ഇങ്ങോട്ടും  നോക്കാൻ തുടങ്ങി, മലയാളം  എടുത്തവർ ആണ് ശരിക്കും പെട്ടത്. എന്ത്  പറയും? മലയാളം  ആണെന്നറിഞ്ഞാൽ  ചീത്ത  കേൾക്കോ  ഇനി. ഓരോരുത്തരായി പറയാൻ  തുടങ്ങി, ഉസ്താദിന്റെ  അപ്രീതി  മേടിച്ചു  പറ്റേണ്ട  എന്നു  കരുതി  ‘‘മലയാളം’’ പഠിക്കുന്ന  ചിലർ ‘‘അറബിക്’’ ആണെന്നു വരെ  കള്ളം  പറഞ്ഞു.

എല്ലാവരും  പറഞ്ഞു  കഴിഞ്ഞു, ഉസ്താദ്  ഇനി  എന്തു പറയും  എന്ന  ആകാംക്ഷയിൽ  ആണ്‌  എല്ലാരും.  അപ്പോഴാണ്  ഞങ്ങളെ  ഞെട്ടിച്ചു  അദ്ദേഹം  ഒരു  ചോദ്യം  തിരിച്ചു  ചോദിച്ചത്.

‘‘ അറബിക്  നിങ്ങൾ  ഇവിടെ  നിന്നു  പഠിക്കുന്നില്ലേ? മലയാളഭാഷ  നന്നായി  പഠിക്കാനുള്ള  അവസരം  ആണല്ലോ  നിങ്ങൾ  കളഞ്ഞത്’’

അതിനു  ഒരു  വിരുതൻ  തിരിച്ചു  പറഞ്ഞത് ‘‘മലയാളം  നമ്മൾ  സംസാരിക്കുന്ന  ഭാഷ  അല്ലേ? അതു  ഞങ്ങൾക്കറിയാം’’ എന്നാണ്.

malayalam-padippicha-ustad-22
പ്രതീകാത്മക ചിത്രം

‘‘ആണോ  എങ്കിൽ  ഞാൻ  പറയുന്ന  വാക്ക്  എല്ലാരും  ഒന്നു  ബോർഡിൽ  വന്നു  എഴുതണം’’  എന്ന്‌  ഉസ്താദും.

 വാക്കു   പറഞ്ഞു  “അധഃ പതനം’’ അതാണെഴുതേണ്ടത് . 

അതപദനം ,അദപദനം, അധപഥനം,.. തുടങ്ങി  ഓരോരുത്തർ  ആയി ബോർഡിൽ, മലയാള  ഭാഷയ്ക്ക്‌  ഓരോ പദങ്ങൾ  സംഭാവന  ചെയ്‌തു  കഴിഞ്ഞു. ഒരാൾ  പോലും  ശരിയാക്കിയില്ല. ഞങ്ങൾ എല്ലാവരും  അറബി പഠിപ്പിക്കുന്ന  ഒരധ്യാപകന്റെ  മുന്നിൽ  ശരിക്കും  നാണം  കെട്ടു. ഇപ്പോഴും  എന്റെ  മനസ്സിൽ  മലയാള  ഭാഷ കൂടുതൽ  പഠിക്കാൻ  പറ്റാതിരുന്നതിന്റെ  കുറ്റബോധം  ഉണ്ട് .

malayalam-padippicha-ustad-01
പ്രതീകാത്മക ചിത്രം

കാലം  കുറേക്കഴിഞ്ഞു  അദ്ദേഹം  എന്തു  കൊണ്ട്  “അധഃ പതനം ” എന്ന  പദം  തന്നെ  തിരഞ്ഞെടുത്തു എന്നു  ഞാൻ  ചിന്തിക്കാറുണ്ട്. ഒരുപക്ഷേ ഞങ്ങളെയൊക്കെത്തന്നെ ആയിരിക്കും  ഉദ്ദേശിച്ചത്.

English Summary : Malayalam Padippicha Ustad Story By Twayyib Karattiyattil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA