ADVERTISEMENT

ഭർത്താവിന്റെ മരണശേഷം തന്റെ പിഞ്ചോമനയുമായി അവൾ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു. റാന്നിയുടെ തെരുവിലൂടെ നടന്ന് ഒരു വീട്ടിൽ എത്തി. എന്തെങ്കിലും ജോലി വേണമെന്ന് അവൾ പറഞ്ഞു. അങ്ങനെ ആ വീട്ടിലെ വേലക്കാരിയായി. എങ്ങനെയെങ്കിലും തന്റെ  കുഞ്ഞിനെ വളർത്തണം എന്നുള്ള ചിന്തയിൽ ജോലി തുടങ്ങി. 

ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രിയിൽ വീട്ടിലെ അച്ചായന് ഉറക്കം വന്നില്ല, വേലക്കാരി കിടക്കുന്ന മുറിയിൽ ആരും കാണതെ ചെന്നു. ദിവസങ്ങളോളം അയാൾ അടക്കിവച്ച വികാരം അവളിൽ തീർത്തു. അവിടെ നിന്നും തനിക്കേറ്റ അപമാനം നിമിത്തം അവൾ യാത്ര തിരിച്ചു. കുറേ അലഞ്ഞതിനുശേഷം അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ ജോലി കിട്ടി. കുറച്ച് മാസങ്ങളേ അവിടെ നിൽക്കാൻ കഴിഞ്ഞുള്ളൂ. അവിടെയും കടന്നു വന്നു മുതലാളിത്തത്തിന്റെ കാട്ടാളത്തം.

മാതൃത്വം (കഥ)
പ്രതീകാത്മക ചിത്രം

ഇങ്ങനെ പല ജോലികൾ, പല സ്ഥലങ്ങൾ, പല തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നു അവൾക്ക്. എന്തുചെയ്യണമെന്നറിയാതെ അവൾ നടന്നു പോകുമ്പോൾ ഒരു മതിലിൽ എഴുതിയിരിക്കുന്നത് കണ്ടു ‘‘അനാഥനു ന്യായം നടത്തിക്കൊടുപ്പിൻ; വിധവയ്ക്കു വേണ്ടി വ്യവഹരിപ്പിൻ’’ അവൾ ആ മതിൽ കെട്ടിനുള്ളിൽ കടന്നു. അതൊരു ശരണമന്ദിരം ആയിരുന്നു. അങ്ങനെ തന്റെ കുഞ്ഞിനെ അവിടെയാക്കി. അവൾ വന്ന് ബസ് സ്റ്റോപ്പിൽ ഇരുന്നു. എങ്ങോട്ട് പോകണം, എന്തു ജോലി ചെയ്യണമെന്ന് അറിയാതെയിരുന്നു. എവിടെപ്പോയാലും തന്റെ ശരീരത്തിന്ന് വില പറയുന്ന ലോകം. 

അങ്ങനെയിരിക്കുമ്പോൾ ഒരു സ്ത്രീ വന്നു പരിചയപെട്ടു. തന്റെ അനുഭവം മുഴുവനും അവൾ പറഞ്ഞു. അങ്ങനെ അവളെയും കൂട്ടി ആ സ്ത്രീ അടുത്തുള്ള ലോഡ്ജിലേക്ക് പോയി. കുറേക്കഴിഞ്ഞപ്പോൾ അവൾ വെളിയിൽ വന്നു. പുതിയ രൂപത്തിലും ഭാവത്തിലും. അവൾ ആകെ മാറി. തൊട്ടാൽ വാടുന്ന പ്രകൃതം മാറി, കുറച്ചു കൂടി ബോൾഡായി. വർഷങ്ങൾ കടന്നു പോയി. അവളിപ്പോൾ അറിയപ്പെടുന്ന സെക്സ് വർക്കറാണ്. രാഷ്ട്രീയ നേതാക്കന്മാർ മുതൽ വലിയ വലിയ ബിസിനസ് രാജാക്കന്മാർ വരെ അവളെത്തേടി വരാൻ തുടങ്ങി. 

എന്നാൽ ഇതൊന്നും അറിയാതെ അവളുടെ മകൾ അമ്മു ആ ശരണമന്ദിരത്തിൽ വളർന്നു. എസ്എസ്എൽസി റിസൾട്ട് വന്ന ഒരു ദിവസം. മന്ദിരത്തിൽ സന്തോഷത്തിന്റെ ആറാട്ട്. ഒരു കുട്ടി ന്യൂസ് പേപ്പറുമായി ഓടി വരുന്നു. ‘അമ്മൂ ഇതാ നിന്റെ ഫോട്ടോ നിനക്ക് ഒന്നാം റാങ്ക്’’. അവൾ സന്തോഷത്തോടെ ഓടി വന്ന് ന്യൂസ് പേപ്പർ മേടിച്ചു നോക്കി. പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ മുറിയിലേക്ക് ഓടി, ആർക്കും ഒന്നും മനസ്സിലായില്ല. 

മാതൃത്വം (കഥ)
പ്രതീകാത്മക ചിത്രം

തന്റെ കൂട്ടുകാരികൾ ചോദിച്ചിട്ട് അവൾ ഒന്നും മിണ്ടിയില്ല. അവൾ കരഞ്ഞു കൊണ്ട് ആ പേപ്പർ കാണിച്ചു തന്റെ അമ്മയുടെ ഫോട്ടോ, പെൺവാണിഭം വഴി ലക്ഷങ്ങൾ തട്ടിയ സ്ത്രീ അറസ്റ്റിൽ. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾക്ക് പകരം ഒരു ദു:ഖ നിമിഷം. അവൾ അലറി ഇങ്ങനെയുള്ള ഒരു അമ്മയെ എനിക്ക് വേണ്ടാ.

അടുത്ത ദിവസം പ്രതികളെ കോടതിയിൽ ഹാജരാക്കി. അമ്മ കോടതിയോട് പറഞ്ഞു. എനിക്ക് വക്കീലോ മറ്റു സഹായത്തിന് ആരും ഇല്ലാ. കോടതി തരുന്ന എന്ത് ശിക്ഷയും ഞാൻ സ്വീകരിക്കും. അതിന് മുൻപ് കോടതിയും, എന്റെ മകളും സത്യം അറിയണം. അവൾ തന്റെ അനുഭവങ്ങൾ പറയാൻ തുടങ്ങി. താൻ ജോലിയിടങ്ങളിൽ നേരിട്ട അനുഭവങ്ങൾ എല്ലാം പറഞ്ഞു. ഞാൻ ഒരിക്കലും എന്റെ ശരീരം വിറ്റിട്ടില്ലാ. ഈ ലോകം എന്നെ മാന്യമായി ജീവിക്കാൻ സമ്മതിച്ചില്ല, അവരോടുള്ള പ്രതികാരമായിട്ട് ഞാൻ തിരഞ്ഞടുത്ത മാർഗ്ഗമാണ് ലൈംഗികത്തൊഴിലാളിയുടേത്. എന്നാൽ ഒരിക്കൽപ്പോലും ഞാൻ എന്റെ ശരീരം വിറ്റിട്ടില്ല.

എന്റെ അടുക്കൽ വരുന്ന കസ്റ്റമേഴ്സിന് എൻജി റ്റാബ് ആണെന്നു പറഞ്ഞ്  ഉറക്ക ഗുളിക്ക കൊടുത്ത് മയക്കുമായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് ബോധം വരുമ്പോൾ പണം വാങ്ങി ഞാൻ പോകും. ഇതാണ് സത്യം. ഇനിയും കോടതിക്ക് വിശ്വാസം വന്നില്ലെങ്കിൽ ഞാൻ പകർത്തിയ വിഡിയോകൾ കാണാം. അവൾ തന്റെ മൊബൈൽ കൊടുത്തു. കോടതിക്ക് സത്യം മനസ്സിലായി. പറ്റിച്ച് ഉണ്ടാക്കിയ പണം പിഴ ആയി അടയ്ക്കാൻ പറഞ്ഞു, കോടതി വിട്ടു.

ചില മാസങ്ങൾക്ക് ശേഷം സർക്കാർ അനുവദിച്ച വായ്പ കൊണ്ട് ചെറുകിട കൃഷിയും, കോഴി വളർത്തലുമായി ഒരു പുതിയ ജീവിതം അവർ രണ്ട് പേരും തുടങ്ങി. മാതൃത്വത്തിന്റെ സ്നേഹത്തിന്റെ പുതിയ നിറക്കൂട്ടുകളുമായി.

English Summary: Motherhood Story By Robin Babu 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com