കിഴക്കിന്റെ വെനീസുകാരി – വിനീത് വിശ്വദേവ് എഴുതിയ കവിത

Mail This Article
×
കറ്റമെതിക്കണ പെണ്ണാളേ
കയറുപിരിയുടെ നാട്ടുകാരീ
ചേറുപതിച്ചോരോലമേഞ്ഞ
കുടിലിൽ വസിക്കുന്ന കൂട്ടുകാരി.
വാരിജപ്പൊയ്ക സർവ്വമയമെങ്കിലും
വരണ്ട കണ്ഠനാളം നനയ്ക്കുവാൻ
വയലുകൾ താണ്ടി കടക്കണം
വീനസ്സായി വിലസുന്ന
കിഴക്കിന്റെ വെന്നീസ്സുകാരിക്ക്.
കരിമീൻ നീന്തൽ പോൽ
ചേറ്റുവെള്ളത്തിൽ
കഥയില്ലാതെ ഓടിനടന്നവൾ
കരിവള ചാർത്താൻ മറന്ന കൈകളാൽ
കളപറിക്കാൻ വയലിൽ നടന്നിരുന്നു.
ചിലങ്ക കെട്ടാതെയാറ്റുമണലിൽ
ചടുല നടനമാടിയവൾ.
ചന്ദനം ചാർത്താത്ത
നെറ്റിത്തടങ്ങളിൽ വിയർപ്പിന്റെ
മണിമുത്തുകൾ ചീന്തിയെറിഞ്ഞവളാണ്
കിഴക്കിന്റെ വെന്നീസ്സുകാരി.
Content Summary: Malayalam Poem ' Kizhakkinte Vennisukari ' written by Vineeth Viswadev
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.