പെരുമഴയത്ത് റോഡരികിൽ വണ്ടിയിടിച്ചു കിടക്കുന്ന നായ; ഒരുവൻ ജനനവും മരണവും ഒരുമിച്ചു കണ്ട ദിവസം

HIGHLIGHTS
  • പോപ്പിയുടെ അമ്മയുടെ ഒടുവിലെ രാത്രി (കഥ)
nanniyullavante rodhanam
Representative image. Photo Credit: Nataliya Ostapenko/Shutterstock.com
SHARE

മഴ ആർത്തിരമ്പുന്നു.. "ഈ ശകുനം പിടിച്ച മഴ, മഴ വരാൻ കാത്തു നിൽക്കയാണ് കറന്റും കൂടെ ഇറങ്ങി പോകാൻ" അമ്മയുടെ പിറുപ്പിൽ അടുക്കളയിലെ സ്പൂൺ വരെ കളിയാക്കി തലയാട്ടി" കൂട്ടിൽ നിന്ന് ഉച്ചത്തിൽ അവൾ അലറുന്നു "ബൗ ബൗ ബൗ" "മിണ്ടാതിരിയെടി പട്ടി. നിന്റെ തള്ള മരിച്ചതും ഇതേ ഒരു മഴയിൽ ആണ് ഇനി നീയും കൂടെ കാറി ചങ്ക് പൊട്ടി ചാകേണ്ട.." അമ്മയുടെ ചീത്ത വിളി കേട്ടാണ് ഫോണിലെ മിന്നായത്തിൽ ഞാൻ അങ്ങോട്ട് ചെന്നത്. "എന്താണ് അമ്മേ കലിപ്പിൽ ആണല്ലോ..!" "അതേടാ നിനക്കൊക്കെ ഒരു ഇൻവെർട്ടർ റെഡി ആക്കി തരാനുള്ള സമയം ഇല്ലല്ലോ.." ചീത്തയുടെ മിന്നൽ എന്റെ ചെവിയിലും പതിഞ്ഞു നല്ല ഇടിയുടെ ശബ്ദത്തിൽ പതിയെ കുടയും ചൂടി പോപ്പിയുടെ അടുത്തേക്ക് ചെന്നു. പാവം ആരുമില്ലാത്തതിന്റെ വിഷമത്തിൽ മഴയും നോക്കി വിറച്ചു നിൽക്കുന്നു.. "എന്താടി പോപ്പി" അവൾ ഗൗനിക്കുന്നില്ല, വീണ്ടും വിളിച്ചു മൈൻഡ് ചെയ്യുന്നില്ല "സുന്ദരി പിണക്കമാണോ" മുഖം പതിയെ എന്റെ നേരെ തിരിച്ചു. കണ്ണുകൾ കലങ്ങിയ പോലെ, ദുഃഖത്തിന്റെ ആഴക്കടൽ അവളുടെ കണ്ണിൽ നിലം പതിക്കാൻ വെമ്പുന്ന പോലെ. ചെറുതായ് കുരച്ചു.

പതിയെ കൂട് തുറന്ന് അവളെ തോളിൽ ഇട്ട് എന്റെ റൂമിലേക്ക് വന്നു. അരികിൽ കിടത്തി മെല്ലെ അവളുടെ വെളുത്ത രോമത്തിൽ തടവി. തലയിൽ തടവി എന്താടാ എന്ന് ചോദിച്ചത് പോലെ അവൾക്ക് തോന്നിയെന്നിരിക്കണം, ആരെയോ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ അവളുടെ കണ്ണുകൾ എന്നെ നോക്കി ചിമ്മുന്നുണ്ടായിരുന്നു.. അമ്മേ എന്ന് നിലവിളിക്കും പോലെ ശബ്ദത്തിന്റെ ഇടർച്ച മെല്ലെ എന്റെ കാതുകളെ പോപ്പിയുടെ അമ്മയുടെ അടുത്തേക്ക് എത്തിച്ചു.. അന്ന് ഓഫീസിൽ നിന്ന് മടങ്ങി വരുമ്പോൾ നല്ല ഇടിയും മിന്നലും മഴയും ഇരുട്ടുമായ വീടിന്റെ തൊട്ടപ്പുറത്തെ മണ്ണിട്ട റോഡിൽ ബൈക്ക് സൈഡ് ചെയ്ത് റെയിൻ കോട്ട് ഇടാൻ ഒരുങ്ങുമ്പോൾ ആണ് കാലിന്റെ അടുത്ത് ഒരു പട്ടി കിടക്കുന്നത് കാണുന്നെ. "പൊ പട്ടി" എന്ന് പറഞ്ഞു കാൽ പൊന്തിച്ചതും രക്തം പോലെ എന്തോ ഒന്ന് കാലിൽ പാട് വന്നത് ഞാൻ ശ്രദ്ധിച്ചു, പതിയെ നിലത്തിരുന്ന് പട്ടിയെ നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്നു.. മേലിലേക്ക് വെള്ളം വീണു നീറി പുകഞ്ഞു കരഞ്ഞു കരഞ്ഞു അലമുറയിട്ട് തളർന്നു പോയതായിരിക്കണം. മെല്ലെ അവളുടെ ദേഹത്ത് തൊട്ടപ്പോൾ മരവിച്ച പോലെ. വയറിൽ മിടിപ്പ് ഉണ്ടായിരുന്നു..

പതിയെ താങ്ങി എടുത്ത് ബൈക്കിൽ കിടത്തി റെയിൻ കോട്ട് മേലിൽ പൊതിഞ്ഞു ബൈക്ക് വീട്ടിലേക്ക് കുതിച്ചു.. ബൈക്ക് സൈഡ് ആക്കി മെല്ലെ അവളെ നിലത്തു കിടത്തി. അമ്മയോട് വെള്ളം കൊണ്ടുവരാൻ പറഞ്ഞു. അവളെ വായ തുറന്നു വെള്ളം കുടിപ്പിച്ചു. പുനർജീവന്റെ നീരുറവ നാഡിയിൽ നനഞ്ഞു. പതിഞ്ഞ സ്വരത്തിൽ കുരച്ചു കൊണ്ട് എണീറ്റു.. ചുറ്റും നോക്കുന്ന അവളുടെ ഭീതി മുഖത്തു ദൃശ്യമായ്. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്, വയറിൽ മുറിവുണ്ട് ഏതോ വാഹനം ഇടിച്ചു വീഴ്ത്തി പോയതായിരിക്കണം. ഒരു തുണ്ട് തുണിയിൽ മുറിവിന്റെ മരുന്ന് പുരട്ടി വയറിൽ ചുറ്റാൻ കൈ വെച്ചപ്പോൾ എനിക്ക് അവൾ ഗർഭിണിയാണെന്ന് മനസ്സിലായി. ഭക്ഷണം കൊടുത്ത് അവളെ വീടിന്റെ മൂലയിൽ വിരി വെച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. ആ ശാപം പിടിച്ച മഴ അപ്പോഴും അലറുന്നുണ്ടായിരുന്നു. കൺപോള അടഞ്ഞതും അവളുടെ ഉറക്കെ കരച്ചിൽ എന്റെ ഉറക്കം കെടുത്തി. പെട്ടെന്ന് വാതിൽ തുറന്ന് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ കാലിട്ടടിക്കുന്നവൾ. വാ തുറന്ന് ഏങ്ങി കരയുന്നു. വേദന കടിച്ചമർത്തുന്ന അവളുടെ കണ്ണിലെ വേദന മറയ്ക്കാൻ കാലുകൾ ഇറുക്കി പിടിച്ചിരിക്കുന്നു.. ഞാൻ പെട്ടെന്ന് ചെന്ന് ആ വയറിലെ കെട്ട് അഴിച്ചു.മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.

അവൾ ഉറക്കെ വീണ്ടും കരയാൻ തുടങ്ങി. അമ്മയും എണീറ്റ് വന്നു. "ടാ മോനെ നോക്കെടാ അവൾ പ്രസവിച്ചു" പതിയെ പിന്തിരിഞ്ഞു നോക്കുമ്പോൾ ചോരയിൽ കുളിച്ച പട്ടി കുഞ്ഞു പിറകിൽ കിടക്കുന്നു.. അവസാനമായ് അവൾ ഒന്നൂടെ കാലുകൾ ഇറുക്കി പെട്ടെന്ന് നിശ്ചലമായ്. എന്ത് ചെയ്യുമെന്നറിയാതെ ഹൃദയം മിടിക്കുന്നു. ജീവിതത്തിൽ ആദ്യമായ് പ്രസവവും മരണവും നേരിൽ കണ്ടിരിക്കുന്നു.. കൈകാലുകൾ വിറക്കുന്നു. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന എന്നെ തോണ്ടി അമ്മ പറഞ്ഞു "പുറത്ത് കുഴി കുത്തി അതിനെ അടക്കം ചെയ്യ്" ഒരു കുടയും എടുത്ത് അടുത്ത പറമ്പിൽ അവൾക്കായ് ആദ്യമായി ശവക്കല്ലറ ഒരുക്കി ഞാൻ തിരിച്ചു നടന്നു. പുറത്തെ മഴയും തണുപ്പും മരവിപ്പും എല്ലാം എന്നെ വിറയൽ പനിയാക്കി മാറ്റി. അകത്തേക്ക് വന്നപ്പോൾ അമ്മ പട്ടി കുഞ്ഞിന്റെ ചോര തുടക്കുന്നു. "ഇതിനെ എന്ത് ചെയ്യും" "അറീല മോനെ നേരം വെളുക്കട്ടെ എന്തേലും ചെയ്യാം" "അമ്മേ ഇതിനെ ഞാൻ വളർത്തിയാലോ" "വേണ്ട തെരുവ് പട്ടിയല്ലേ" "അങ്ങനെ ആണെങ്കിൽ അച്ഛൻ ആരാണ് എന്നറിയാത്ത എന്നെയും തെരുവിൽ നിന്ന് വളർത്തിയ അമ്മയോട് അന്ന് ഇങ്ങനെ ആരേലും ചോദിച്ചിരുന്നുവെങ്കിൽ ഞാൻ ഇന്ന് അമ്മയ്ക്ക് ഇങ്ങനെ കൂട്ട് ഉണ്ടാകുമായിരുന്നോ"

ആ വാക്കുകളിൽ അമ്മയുടെ കണ്ണ് നിറഞ്ഞു. പോപ്പി ഇവളെ ഞാൻ വളർത്തുമെന്ന് പറഞ്ഞു രാവിലെ ചായയ്ക്ക് വെച്ച പാൽ പൊട്ടിച്ചു അവളുടെ ചുണ്ടിൽ വെച്ച് കൊടുത്തു. പെട്ടെന്ന് ആണ് അമ്മയുടെ ശബ്ദം കേട്ടത് "മോനെ" ചിന്തയിൽ നിന്നുണർന്നു "എവിടെയോ ആയിരുന്ന പോലെ തോന്നി" പെട്ടെന്ന് അമ്മയ്ക്ക് ഉത്തരം കൊടുത്തു "കറന്റ് വന്നടാ നീ ആ എമർജൻസി ഓഫ്‌ ആകിണ്ടോ" പോപ്പിയുടെ അമ്മയുടെ അവസാന രാത്രി ആലോചിച്ച്  കറന്റ് വന്നതറിഞ്ഞില്ല..!! അമ്മയും ഗദ്ഗദം "പാവം ഈശ്വരൻ അറ്റിങ്ങൾക്കും അങ്ങനെ ഒക്കെ വിധിച്ചിട്ടൊള്ളു." റൂമിലേക്ക് ചെന്ന് പോപ്പിയെ തലോടി നിനക്ക് ഞാൻ ഇല്ലെടാ അമ്മയില്ലേടാ എന്ന് പറഞ്ഞു തലയിൽ തലോടി കെട്ടിപ്പുണർന്നു മെല്ലെ കണ്ണുകൾ അടച്ചു"

Content Summary: Malayalam Short Story ' Poppiyude Ammayude Oduvile Rathri ' written by Ameer Vettichira

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA