മതിഭ്രമം – എബി വർഗ്ഗീസ് പരവേലിൽ എഴുതിയ കവിത
Mail This Article
×
ശരിയല്ലാത്തൊരു വിശ്വാസം,
മനസിന്റെ വഞ്ചന,
വിഹരിക്കുകയാണെൻ മനസ്സ്
വലിച്ചെറിയപ്പെട്ട
വ്യാമോഹത്തിന്റെ നാട്ടിൽ
ഫാന്റസി മായിക്കുന്നെൻ
യാഥാർഥ്യത്തിൻ വരകൾ
അസാധാരണത്വത്തിന്റെ ഈ
മണ്ഡലത്തിൽ ഞാൻ തനിയെ.
ആ ഉറക്കത്തിൽ നിന്ന് എന്നെ
സത്യം ഉണർത്തുന്നത് വരെ,
മോചനമെനിക്കില്ലെൻ ഭ്രമാത്മകമായ
അത്ഭുതത്തിൽ നിന്നും
Content Summary: Malayalam Poem ' Mathibhramam ' written by Abi Varghese Paravelil