മഴയിലേക്ക് മാത്രം തുറക്കുന്ന ജാലകങ്ങൾ – ശ്യാംലാൽ ഷാസ് എഴുതിയ കവിത

karkkadaka mazha
ചിത്രം: മനോരമ
SHARE

വീണ്ടും തറവാട് വീടിന്റെ ആ ജാലകങ്ങൾ

തുറക്കുകയാണ് മഴ തന്നെ മഴ പെരുമഴ

അക്കരെ കുടയുമായി കാത്തിരിക്കുന്നു

മുഖാവരണവുമായി ഭാര്യയും മക്കളും

തനിച്ചല്ല ഞാൻ ഓർമ്മകളും കിനാവുകളും

ഇത്രയേറെ പെറ്റുപെരുകിയിട്ടുള്ള ഒരു

മുറി വേറെയില്ല അമ്മാവന്റെ പ്രിയപ്പെട്ട ഇടം..!

തെക്കേതൊടിയിൽ മഴ വീഴാത്തൊരിടമുണ്ട്

ആകാശത്തിന് പോലും പച്ച നിറമുള്ള

അമ്മയുറങ്ങുന്ന അമ്മയാൽ തീർത്തൊരിടം
 

മൂവാണ്ടൻ മാവ് പൂത്തിരിക്കുന്നു

ഈ മഴയോളം ഇന്നും ഞാൻ അവളെ പ്രണയിക്കുന്നു

അവൾ ഗർഭം ധരിച്ച് ഞാൻ

വളർത്തിയവൾ ഇത്തവണ പൂത്തിരിക്കുന്നു

കണ്ണുകളിൽ ഇരുട്ട് പടരുമ്പോഴും 

ജനലഴികൾക്കിടയിലൂടെ മഴ 

പെയ്യുന്നുണ്ടായിരുന്നു

എങ്കിലും ഞാൻ നനഞ്ഞില്ല

അമ്മയ്ക്കരികിൽ മഴ വീഴാത്തൊരിടത്തിൽ

സുഖനിദ്രയിലായിരുന്നു ഞാൻ..!
 

Content Summary: Malayalam Poem ' Mazhayilekku Mathram Thurakkunna Jalakangal ' Written by Shyamlal Shas

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA