എന്റെ പുല്ലാങ്കുഴൽ – കിഷോർ കണ്ടങ്ങത്ത് എഴുതിയ കവിത

malayalam poems by sony karaykkal
Photo Credit: Triff /Shutterstock.com
SHARE

ഈണങ്ങളെന്നോ

മനസ്സിന്റെ കോണിലായ്

ഉറവയായ് തുളുമ്പുന്ന നാളിൽ, 

ഏകാന്തമായൊട്ടു

നൊമ്പരമായെന്റെ

മനതാരിൽ കുളിരുകോരി

കൂട്ടിന്ന് ജ്യേഷ്ഠൻ

നൽകിയതാണെന്റെ

പ്രാണവായുവേകി

സാധകം ചെയ്യുന്നൂ

ഉൾപ്പുളകത്തിന്റെ

ഹർഷമായീ നിത്യം

എന്നാത്മനിർവൃതിയായീ.
 

ബാല്യവും കൗമാര

യൗവ്വന കാലവും

തോഴിയായ് മനസ്സിന്റെ

സാന്ത്വനഗീതമായ്

നിത്യവുമീമധുര

നാദങ്ങളായിരം

സ്വപ്നങ്ങളേകുന്നു;

നിറമാർന്ന മിഴിവോലും

കതിരുകൾ വിരിയുന്നു

നിത്യമെൻ മാനസ

ജാലകവാതിലിൽ

പൂങ്കുയിലൊന്നെന്നും

മീട്ടുന്നു മായിക

നാദപ്രപഞ്ചത്തിൻ

മായാത്ത വിസ്മയ

കളഹംസ ഗീതികൾ...!
 

അന്തരാളത്തിലെ

ആന്ദോളനങ്ങളായ്

കാതിനും കനവിനും

നിത്യ പീയൂഷമായ്

കുടിയിരുത്തീ ഞാൻ

സർവാംഗ സുന്ദരീ

വിദ്യാസരസ്വതീ

ത്രൈലോക്യഗീതികേ!

പാദം നമിക്കുന്നു

സ്വർലോക ഗായികേ,

കുടിയിരുന്നാലുമെൻ

പൊന്നോടക്കുഴലിൽനീ!
 

Content Summary: Malayalam Poem ' Ente Pullankuzhal ' Written by Kishore Kandangath

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS