ഹൃദയ വിഭജനം – ലേഖനം

HIGHLIGHTS
  • ഹൃദയ വിഭജനം (ചെറുകഥ)
old-women
Representative Image. Photo Credit : Syahrin Abdul Aziz / Shutterstock.com
SHARE

ഇന്ത്യ രണ്ടാമത് ജനിച്ചതിന്റെ ഒന്നാം വാർഷികാഘോഷം സൂര്യൻ കണ്ണ് ചിമ്മിയിട്ടുണ്ട്. ഇന്ത്യയുടെ രൂപമുള്ള ഒരു വിശാല ഹൃദയം മുറിച്ചാഘോഷിക്കാൻ വെമ്പുന്ന ഉറക്കമൊഴിച്ചിരിക്കുന്ന കണ്ണുകൾ. അപ്പഴും പുറത്ത് തേങ്ങിക്കരയുന്നുണ്ടായിരുന്നു തേഞ്ഞരഞ്ഞ ഒരു ജോഡി മെതിയടി തേങ്ങിക്കരച്ചിൽ തന്നെയത്രേ. ആഘോഷത്തിന്റെ ബീജിഎം. മുറിക്കാനിരിക്കുന്ന ഇന്ത്യ സമൃദ്ധം. ഷിംല ഭാഗത്ത് സമൃദ്ധമായി ആപ്പിൾ കഷണങ്ങളുണ്ട്. ഒരോരത്ത് നിറയെ തേങ്ങയാണ്. തല ഭാഗം കൊടും തണുപ്പ്, നടു ഭാഗവും മോശമല്ല. ആരുടെയോ തേങ്ങിക്കരച്ചിൽ ഇപ്പൊ ഉച്ചത്തിൽ കേൾക്കാം. മെല്ലെ മുന കൂർത്തൊരു പെൻസിലെടുത്ത് അടയാളം വെച്ച് തുരുമ്പെടുത്തൊരു കത്തി കൊണ്ട് ഇന്ത്യയുടെ രൂപത്തിലുള്ള ആ ഹൃദയം കണ്ടങ്ങളാക്കി. ഇന്ത്യയും കരഞ്ഞത്രേ. കണ്ണീര് വറ്റി ചോപ്പ് നിറമില്ലാതായത്കൊണ്ട് ഗംഗയെന്നും യമുനയെന്നും പേര് കുത്തപ്പെട്ടു എന്ന മാത്രം.

പോർബന്ദറിൽ നിന്നൊരു തയ്യൽ വിദഗ്ധൻ ധൃതി പിടിച്ച് വന്നിരുന്നു. പക്ഷെ, കൂട്ടിക്കെട്ടാനാവാത്ത വിധം മുറിഞ്ഞ ഹൃദയം നിർത്താതെ കരഞ്ഞു തളർന്നു. കുറച്ച് നേരത്തേക്ക് സമാധാനം മരിച്ച് പോയി. "ഈ അജ്ഞാത മൃതദേഹത്തിന് ബന്ധക്കാരുണ്ടോ" പരസ്യം കണ്ട വട്ടക്കണ്ണട നെടുവീർപ്പോടെ വിലപിച്ചു. ഈ ജീവനില്ലാത്ത മുൾവേലികളാണല്ലോ നമ്മെ വേർപ്പെടുത്തുന്നത് എന്നോർത്ത് തല ഭാഗത്തെ കൊടും തണുപ്പിൽ മരവിച്ച് മരീചിക പോലെ ഇന്ത്യ വിറച്ച് കൊണ്ടിരുന്നു. രണ്ടാണ്ട് മുമ്പത്തെ ബോംബിങ്ങിൽ വെന്തുരുകിയ ഹിരോഷിമയിൽ നിന്ന് അപ്പഴും ഒരു മൂളിപ്പാട്ട് പോലെ പുകച്ചുരുളുകൾ ഉയരുന്നുണ്ടായിരുന്നു "മാ നിഷാദ" The division of hearts എന്നാണ് ഇന്ത്യ-പാക് വിഭജനത്തെ നെഹ്‌റു വിശേഷിപ്പിച്ചത്.

Content Summary: Malayalam Short Story ' Hridaya Vibhajanam ' Written by Ansar Eachome

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS