ADVERTISEMENT

ആർക്കും വരയ്ക്കാൻ തോന്നുന്ന രൂപത്തിനുടമയായിരുന്നു സച്ചി എന്നറിയപ്പെട്ടിരുന്ന കെ.എസ്. സച്ചിദാനന്ദ മൂർത്തി സാർ. ദ് വീക്കിന്റെ ആരംഭകാലം മുതൽ പിരിയുന്നതു വരെ അദ്ദേഹം മലയാള മനോരമയ്ക്കൊപ്പമായിരുന്നു.. മലയാള മനോരമയിലും ദ് വീക്കിലുമായി, മലയാളികളുമല്ലാത്തവരുമായ ലക്ഷക്കണക്കിന് വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു സച്ചിദാനന്ദ മൂർത്തി. 

ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ മകന് അഡ്മിഷൻ കിട്ടിയപ്പോഴാണ് അദ്ദേഹത്തെ ഓഫിസിൽ വച്ച് കാണുന്നത്. ഡി. വിജയമോഹൻ സാർ, ആർ. പ്രസന്നൻ സാർ എന്നിവരും അപ്പോൾ ഓഫിസിലുണ്ടായിരുന്നു. ഡൽഹി ഓഫിസിലെ സ്ഥലപരിമിതിയെക്കുറിച്ചു മാത്തുക്കുട്ടിച്ചായൻ പറഞ്ഞ സരസമായ ഒരു കമന്റ് പറഞ്ഞു കൊണ്ടാണ് സച്ചിദാനന്ദ മൂർത്തി സാറിനോട് സംസാരിച്ചു തുടങ്ങിയത്. കൂടെയുണ്ടായിരുന്ന ആറടിക്കാരൻ മകനെക്കണ്ടപ്പോൾ ബാസ്കറ്റ് ബോൾ ടീമിലുണ്ടോയെന്നാണ് അദ്ദേഹം ആദ്യം തിരക്കിയത്...! 

ഹൃദ്യമായും സരസമായും സാർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ, എന്റെ ചിന്ത മുഴുവൻ പോയത് ഇദ്ദേഹത്തെ കാർട്ടൂൺ രംഗത്തെ അതികായൻ ആർ. കെ. ലക്ഷ്മൺ സാർ എന്നെങ്കിലും വരച്ചിട്ടുണ്ടാവുമോ എന്നായിരുന്നു. പക്ഷേ, എന്തോ അതു ചോദിച്ചില്ല... വലിയ പൊക്കമില്ലെങ്കിലും അനാട്ടമി നല്ലതു പോലെ ചേർത്ത് ബ്രഹ്മാവ് സൃഷ്ടിച്ച ഒരു രൂപമായിരുന്നു സച്ചിദാനന്ദ മൂർത്തി സാറിന്റേതെന്ന കാര്യത്തിൽ സംശയമില്ല. വൃത്തിയും വെടിപ്പുമുള്ള അദ്ദേഹത്തിന്റെ എഴുത്തു പോലെ തന്നെയായിരുന്നു മുഖത്തിന്റെ ഭംഗിയും. അകാലത്തിൽ പൊലിഞ്ഞ കുലീനനായ ഇന്ദ്രപ്രസ്ഥത്തിലെ ദേശീയ പത്രപ്രവർത്തകന് പ്രണാമം... 

English Summary:

Malayalam Article Written by Jose K. Thomas Kulanada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT