മഴക്കാലം – ഷൈനി ചാവക്കാട് എഴുതിയ കവിത
Mail This Article
×
വേനൽ ചൂടിൽ ഞാനും നിനച്ചു പോയ്
മഴനീർ തുള്ളികൾ വിണ്ണിൽ പതിയുവാൻ...
കാത്തു കാത്തെന്നാലും വീണ്ടും വന്നുപോയ്
മഴക്കാലമെന്നുടെ കുളിർ കോരിടാൻ....
കോരിച്ചൊരിയുന്ന മഴയിലും കുളിർ കാറ്റിലും
പറയുവാൻ കഴിയാത്ത ഒരാനന്ദമെന്നിലും....
സുഖമുള്ളൊരനുഭൂതി തന്നിടും കാലമേ....
നിന്നിലായ് ഞാനൊന്നലിഞ്ഞു ചേരാം....
പെയ്തു പെയ്തിട്ടും മതിയാകാത്തതെന്തേ!...
പെയ്യുവാൻ വെമ്പുന്ന വാർമുകിലേ.....
കണ്ടിട്ടുമെന്തേ കൊതിക്കുന്നു വീണ്ടും
മഴയിലാണെന്നുടെ പ്രണയങ്ങളും.....!!
English Summary: