ADVERTISEMENT

മരണമൊരു നിഴലായ്

പിന്തുടരുന്നതറിയുന്നവർ

ജീവിതത്തെ തിരിച്ചുകിട്ടാൻ

ഒരു നിമിഷമെങ്കിലും കൊതിക്കും
 

ചെയ്തുപോയ പാപപുണ്യത്തിൻ

വ്യർഥമായ കണക്കെടുപ്പിൽ

തിരിച്ചുകിട്ടാത്ത കാലത്തിനായ്

പിന്നിലേക്ക് വീണ്ടും നടക്കേണം
 

സ്വപ്നക്കൂട്ടിലൊളിപ്പിച്ച

മയിൽപ്പീലിത്തണ്ടുകളും

എണ്ണിത്തീർക്കാനാകാത്ത

മഞ്ചാടിമണികളും കൂട്ടിവെയ്ക്കാം
 

അനാഥർക്ക് സനാഥത്വമേകാം

യാചകർക്ക് ദാനമേകാം

വാക്കുകളിൽ കരുണയാകാം

പ്രവൃത്തികളിൽ നന്മയേകാം
 

ഹൃദയരാഗം പകുത്തുനൽകാം

നിർമ്മലസ്നേഹം നുകർന്നുനോക്കാം

അനുരാഗകയത്തിൽ മുങ്ങിവരാം

ഓർമ്മകളെല്ലാം താഴിട്ടുപൂട്ടാം
 

ഉത്സവപ്പറമ്പിൻ ആരവത്തിൽ

കഥകളി കൺനിറയെ കണ്ടുവരാം

പൂവിനോടും കിളികളോടും

ആരുമറിയാത്ത കഥകൾചൊല്ലാം
 

എത്രകേട്ടാലും മതിവരാത്തൊരു

സർഗ്ഗസംഗീതത്തിൽ അലിഞ്ഞുചേരാം

പ്രിയരോടൊത്തു കൂട്ടുകൂടവേ

തിരിഞ്ഞൊന്നുനോക്കാതെ യാത്രപോകാം.....

English Summary:

Malayalam Poem ' Thirinjonnu Nokkathe ' Written by Suma Raveendran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com