ADVERTISEMENT

"വേൾഡ് കപ്പ് വിജയാഘോഷം പാകിസ്ഥാനിൽ തമ്മിലടിയിൽ കലാശിച്ചു" റേഡിയോയിൽ കൂടി 1992 കേട്ട ഈ കൗതുക വാർത്തയാണ് എന്റെ ആദ്യ ക്രിക്കറ്റ് വേൾഡ് കപ്പ് ഓർമ. 1996 വേൾഡ് കപ്പ് ആദ്യാവസാനം ടി വി യിൽ കണ്ടു. ജയസൂര്യയുടെ സ്പ്രിങ് വെച്ച ബാറ്റിലെ ഷോട്ടും (അന്ന് അത് വിശ്വസിച്ചിരുന്നു) വെങ്കിടേഷ് പ്രസാദ് ആമിർ സൊഹൈൽ ബൗൾഡും  ഓക്കേ നന്നായി ആസ്വദിച്ചു പക്ഷെ വിനോദ് കാംബ്ലി സെമി തോറ്റപ്പോൾ കരഞ്ഞ കരച്ചിൽ ഒരു നോവായി , കട്ടക്ക് കൂടെ കരഞ്ഞു!!. ഇംഗ്ലണ്ടിലെ 1999 വേൾഡ് കപ്പ് സിംബാബ്‌വെ യോട് തോറ്റത് മാത്രമായി ഓർമ! പ്രതീക്ഷ വാനോളമുയർത്തി 2003 ഫൈനൽ, ആദ്യ ഓവർ തൊട്ടേ പരാജയം മണത്തു. ഓസ്ട്രേലിയ കപ്പും കൊണ്ട് പോയി. ആ ദുഃഖം മാറാൻ എടുത്തു കുറച്ചു കാലം.

2007 വേൾഡ് കപ്പിലെ നിരാശാജനകം ആയ അവസ്ഥ T20 കപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ധോണിയുടെ 2011 ഫൈനൽ സിക്സ് വന്നു വീണത് 130 കോടി ജനങ്ങളുടെ ഹൃദയത്തിലാണ് അതു വെച്ച് 2015 ലെ സെമി തോൽവി മറക്കാൻ ശ്രമിച്ചു. 2019 ഇംഗ്ലണ്ടിൽ ധോണിയുടെ റൺ ഔട്ട് ഒരു ഹോർറോർ റീൽ ആയി മനസ്സിൽ ഉണ്ട്. ധോണി കരഞ്ഞപ്പോൾ കൂടെ കരഞ്ഞു പോയി !!!. ഈ ക്രിക്കറ്റ് എന്താ ഇങ്ങനെ ?!! അല്ല നമ്മൾ എന്താ ഇങ്ങനെ?!! ഈ ഓർമ്മകളും ആയി 2023, മറ്റൊരു ഇന്ത്യൻ വേൾഡ് കപ്പ്. മോനും കൂടെക്കൂടി നല്ല വാശിയിൽ എല്ലാ മത്സരവും കണ്ടു, ലീഗ് മാച്ചിൽ പോയിന്റും റൺറേറ്റും കൂട്ടി കൂട്ടി ഇരുന്നു. മാസ്‌വെൽ ഡബ്ബുലും അന്ജലോ മാത്യു ടൈംഔട്ടും കൗതുകമായി, വിരാട് കോലിയും ഷമിയും അഴിഞ്ഞാടുകയല്ലായിരുന്നോ 50th സെഞ്ചുറിയും സെമി വിജയവും ആവേശം കൂടി. 

എല്ലാ  ഒൻപതു ടീമികളെയും തോൽപ്പിച്ച് നിന്ന ഇന്ത്യൻ ടീമിൽ വിശ്വാസം കൂടി. സെമിയിൽ ന്യൂസിലാൻഡ്നെയും ഫൈനലിൽ ഓസ്‌ട്രേലിയയും തോൽപ്പിച്ച് ഒരു വേൾഡ് കപ്പ്.. അതാണ് യഥാർഥ ഹീറോയിസം എന്നൊക്കെ പറഞ്ഞു നടന്നു. എന്നാലും മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു ഫൈനലാണ് ഓസ്‌ട്രേലിയനാണ് ഒടുക്കം നമ്മുക്ക് നല്ലതല്ലെങ്കിലും ബി ബോൾഡ്. ഒന്നും നടന്നില്ല ! സിറാജിന്റെ കരച്ചിലും KL രാഹുലിന്റെ തൊപ്പി താഴ്ത്തി നടത്തലും സഹിച്ചു. എന്നാൽ രാത്രി ഉറങ്ങുമ്പോൾ മോൻ വിങ്ങി പൊട്ടി "ഷമിക്ക് ഇന്ന് എന്ത് പറ്റി അച്ഛാ?" ആ ചോദ്യം പിന്നെയും പിന്നെയും കരയിപ്പിച്ചു കൊണ്ടിരിക്കുന്നു .ഈ ക്രിക്കറ്റ് എന്താ ഇങ്ങനെ ?!! അല്ല നമ്മൾ എന്താ ഇങ്ങനെ?!!

English Summary:

Malayalam Article Written by V. V. Vijayesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com