ADVERTISEMENT

വെളിച്ചമോ മെഴുകുതിരിയോ കത്താത്ത 

അടിത്തട്ടിലെ ഇരുണ്ട മുറിയിൽ.

അവൾ പ്രാർഥിക്കുകയാണ്.

ഏതു നിമിഷവും മരണം കടന്നു വരാം 

പോർ വിമാനങ്ങൾ 

ബോംബ് വാർഷിക്കുന്നതിന്റെയും 

വെടിയുതിർക്കുന്നതിന്റെയും 

വെടിയുണ്ടകൾ ചീറിപ്പായുന്നതിന്റെയും 

ശബ്ദങ്ങൾ അവളെ അലട്ടുന്നില്ല.
 

കെട്ടിടങ്ങൾ തകർന്നു വീഴുന്നതും 

ആകാശം ചിതറി വീഴുന്നതും 

ചലനമറ്റ ശരീരങ്ങളിൽ ചവിട്ടി

പട്ടാളക്കാർ കടന്നു പോകുന്നതും 

കുട്ടികൾ ശിരസ്സറ്റു കമഴ്ന്നു വീഴുന്നതും 

അകക്കണ്ണ് കൊണ്ട് അവൾ കാണുന്നു.
 

ഒരു ഖനിയിൽ ചവിട്ടിയതുപോലെ

പതഞ്ഞൊഴുകുന്ന ലാവയിൽ വീണതു പോലെ

മനസ്സ് പാതി വെന്തുപോയിരിക്കുന്നു

കുഞ്ഞുങ്ങൾ ചതഞ്ഞരഞ്ഞ്

ഇലകളെപോലെ 

ഭൂമിയുടെ പുറംതോടിൽ 

പറ്റിച്ചേർന്നുനിൽക്കുന്നു.

രക്തം കൊണ്ട് വരച്ച ഒരു ഭൂപടം 

ആകാശത്തേക്ക് പറന്നുയർന്നു.
 

ഇനിയും മരിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങൾ    

ഇടിഞ്ഞു വീഴുന്ന മൺവീടുകളിൽ 

അഭയം തേടുന്നു      

ഭൂമി അതിന്റെ തുടക്കത്തിലേക്കു 

മടങ്ങി പോവുകയാണ്.

നിങ്ങളുടെ ലോകത്ത്

സൂര്യൻ ഒരിക്കലും പ്രകാശിക്കുന്നില്ല.
 

നക്ഷത്രങ്ങൾ, പൂന്തോട്ടങ്ങൾ 

പുഷ്പശലഭങ്ങൾ, എല്ലാം 

ശവഘോഷ യാത്രയിലാണ്. 

മരണത്തിന്റെ തടാകത്തിൽ 

സൂര്യൻ അസ്തമിക്കുന്നു.

ഇപ്പോൾ എന്റെ ഹൃദയം    

ദശലക്ഷം പുഷ്പങ്ങളാൽ 

അലങ്കരിച്ചിരിക്കുന്നു.

ഇനി നമുക്ക് മരണത്തിന്റെ 

ഭ്രമ സംഭ്രമങ്ങളെക്കുറിച്ച് 

ഒരു കവിതയെഴുതാം 

English Summary:

Malayalam Poem ' Gasayile Manveedukal ' Written by M. Gokuldas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com