ADVERTISEMENT

‘വാടക കൊടുക്കാതെ താമസിക്കാന്‍ പറ്റുന്ന ഒരു വീടെങ്കിലും ഉണ്ടാകണം ഈ ലോകത്ത്... ധൈര്യമായി കേറി ഇരിക്കാനും ആരോടെന്നില്ലാതെ സൊറ പറയാനും മഞ്ഞു പോലൊരു വീട്'. 'ചാപ്പാ' എന്ന ഹ്രസ്വചിത്രം മുന്നോട്ട് വയ്ക്കുന്ന സന്ദേശവും അതുതന്നെ. കേരളത്തില്‍ ഇസ്തിരിയിട്ട് ഉപജീവനം നടത്തുന്ന വീടില്ലാത്ത ഒരു തമിഴ്‌നാട്ടുകാരന്റെയും  മകളുടെയും കഥയാണ് ചാപ്പയില്‍അവതരിപ്പിച്ചിരിക്കുന്നത്.

Chaappa Award Winning Malayalam Shortfilm | Ajas Khan,Charles Cleetus,Sulthan Anas,Pooja,Nahas,Rayan

 

ഒമര്‍ ലുലു ഔദ്യോഗികമായി റിലീസ് ചെയ്ത ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. കൊല്ലം കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളജില്‍ ഷോര്‍ട് ഫിലിം ഫെസ്റ്റില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ചാപ്പയ്ക്ക് ലഭിച്ചിരുന്നു.

 

അജാസ് ഖാന്‍, നൗഷാദ് നാസ്സര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ചാൾസ് ക്ലീറ്റസ് ജോസഫ്,റയാന്‍, സുല്‍ത്താന്‍ അനസ്, പൂജ ശോഭ, നഹാസ് നവാസ് എന്നിവര്‍ വേഷമിട്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT