ADVERTISEMENT

നടി മെറീന മൈക്കിൾ നായികയാകുന്ന ഹ്രസ്വചിത്രം 'മായ'യ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഗ്രാഷ് പി.ജി. സംവിധാനം ചെയ്ത മായ പതിവ് ഷോർട്ട് ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക പരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. സമകാലീന സംഭവങ്ങൾ പ്രമേയമാക്കിയ ചിത്രം ഒരു സിനിമയോട് കിട പിടിക്കുന്ന സാങ്കേതികത്തികവിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 

 

നാലു മിനിറ്റ് ദൈർഘ്യമുള്ള ഒറ്റഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഇരയാക്കപ്പെടുന്ന പെൺകുട്ടിയാണ് മുഖ്യ കഥാപാത്രം. മെറീനയാണ് മായയായി വേഷമിട്ടത്. ഇതിനോടകം തന്നെ വൈറലായി മാറി ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്. 

 

വിനീത് ശ്രീനിവാസൻ‌ നായകനായ എബി എന്ന ചിത്രത്തിലെ നായികയായിരുന്നു മെറീന. അണിയറക്കാർ മുഖ്യധാരാ സിനിമയിൽ സജീവ സാന്നിധ്യമല്ലെങ്കിലും അങ്ങനെ ആണെന്നു തോന്നിപ്പിക്കും വിധമാണ് ഇൗ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT