ADVERTISEMENT

ദേശീയ അവാര്‍ഡ് ജേതാവ് സലീംകുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താമര എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. കാലിക പ്രസക്തിയുള്ള ചിത്രം ഹാഫിസ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെണ്‍മക്കളുള്ള ഓരോ രക്ഷിതാക്കളുടെയും, സഹോദരിമാരുള്ള സഹോദരന്മാരുടേയും കഥയാണിത്.

Thamara - Malayalam Short Film | Salim Kumar | Siby Thomas | Lukman | Hafiz Mohamed

 

വാട്ട്സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലും പെൺകുട്ടികളുടെ നഗ്നവിഡിയോ പങ്കുവയ്ക്കുന്ന പ്രവണതയും ഇതേതുടർന്ന് കുടുംബത്തിനു സംഭവിക്കുന്ന നഷ്ടങ്ങളുമാണ് ചിത്രം പറയുന്നത്. 

 

അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലേതുപോലെ ശക്തമായ കഥാപാത്രമായാണ് സലിം കുമാര്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്. സലിം കുമാറിനെ കൂടാതെ രവീന്ദ്ര ജയന്‍, സിബി തോമസ്, ലുക്ക്മാന്‍ എന്നിവര്‍ താമരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

 

ഇഷ്‌ക്, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രതീഷ് രവിയാണ് താമരയ്ക്കും കഥ ഒരുക്കിയിരിക്കുന്നത്. വിവിധ ഹ്രസ്വചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള താമര മികച്ച സംവിധായകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.

 

ഷിജു എം.ഭാസ്‌കര്‍ ഛായഗ്രഹണം നിര്‍വഹിച്ച ഹ്രസ്വചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂധനന്‍ ആണ്. അബ്ദുള്‍ മനാഫ്, പി.ബി.മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT