ADVERTISEMENT

കൊല്ലം ∙ ഹ്യൂട്ടോസ്കോപ്പിക് ഹാലൂസിനേഷൻ എന്ന മാനസികാവസ്ഥയിലുള്ള യുവാവിന്റെ കഥ പറയുന്ന അഭി എന്ന ഹ്രസ്വചിത്രവുമായി ഒരു കൂട്ടം ചെറുപ്പക്കാർ. അരവിന്ദ് ലേഖ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പ്രദർശനം കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നു. സൈക്കാട്രിക് സോഷ്യൽ വർക്കർമാരായ ചെറുപ്പക്കാരാണു ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ജിതിൻ തോമസ്, അരവിന്ദ് ലേഖ, മാസ്റ്റർ ദേവാഷ്, ധന്യ, അമൃത എന്നിവരാണു ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 

Abhi Malayalam Short Film | Aravind Lekha | Jithin Thomas | Aswin PS

 

ഹ്യൂട്ടോസ്കോപ്പികൽ ഹാലൂസിനേഷൻ എന്ന മാനസികാവസ്ഥയിലുള്ളവരുടെ ജീവിത ബുദ്ധിമുട്ടുകളെ സമൂഹത്തിനു മുൻപിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹ്രസ്വചിത്രം ചെയ്തിരിക്കുന്നതെന്ന് അജിത് പ്ലാക്കോട്, അരവിന്ദ് ലേഖ, പി.എസ്.അശ്വിൻ എന്നിവർ പറഞ്ഞു. സൈക്കാട്രിക് സോഷ്യൽ വർക്കർമാരായി പ്രവർത്തിക്കുന്നതിനാൽ ഈ പ്രത്യേക മാനസികാവസ്ഥയിലുള്ള ഒട്ടേറെപേരെ കാണാറുണ്ടെന്നും അതാണ് ഈ ഹ്രസ്വചിത്രം ചെയ്യാൻ കാരണമെന്നും ഇവർ പറഞ്ഞു. 

 

ഒരു മാസം മുൻപു യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം ഒട്ടേറെപ്പേരാണു കണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT