ADVERTISEMENT

എം 80 മൂസ എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ മൂസയുടെ മകൻ റിസ്വാനായി തകർത്തഭിനയിച്ച അതുൽ ശ്രീവാ നായകനാകുന്ന ഹ്രസ്വ ചിത്രമാണ് 'വാടകക്കൊരു മുറി'. ഒരു ക്രിസ്തുമസ് കാലത്ത് കോളജിലെ കുട്ടികൾ പ്രിൻസിപ്പലച്ചന്റെ നേതൃത്വത്തിൽ മിശിഹാ ചരിത്രം നാടകം കളിക്കാൻ തീരുമാനിക്കുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് തമാശക്ക് മുൻതൂക്കം നൽകി ഒരുക്കിയെടുത്തിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിനാധാരം. 

Vadakakkoru Muri Short Film

 

കോളജിലെ ഉഴപ്പനായ ജിന്റോ നാടകത്തിൽ യേശു ക്രിസ്തുവും ഔസേപ്പിതാവുമായി ഡബിൾ റോളിൽ അഭിനയിക്കാൻ നിയോഗിക്കപ്പെടുന്നതോടെ അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് ഈ ഹ്രസ്വചിത്രം മുന്നേറുന്നത്. എന്നാൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം അവന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നു. 

 

പരസ്യ ചിത്ര സംവിധായകനായ ഫേവർ ഫ്രാൻസിസ് ആണ് സ്വരാജ് റൌണ്ട് എന്ന റൗണ്ട് അപ് ചാനലിന് വേണ്ടി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതുലിനോടൊപ്പം നാടക രംഗത്തും സിനിമയിലും കഴിവ് തെളിയിച്ച പ്രേംകുമാർ ശങ്കരൻ, വിജോ വിജയകുമാർ തുടങ്ങിയവരും ചാലക്കുടി മുരിങ്ങൂർ ഡിവൈൻ കോളേജ് ഓഫ് മീഡിയ സയൻസസിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും അഭിനയിച്ചിരിക്കുന്നു. ദാരിദ്ര്യവും കരച്ചിലും സെന്റിമെന്റ്സും കുത്തി നിറച്ചു പടച്ചു വിടുന്ന  പതിവ് ക്രിസ്മസ് ടെലിഫിലികളുടെ ഇടയിൽ ഒരു ചെറു പുഞ്ചിരിയായി മാറുകയാണ് 'വാടകക്കൊരു മുറി'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT