നല്ല കഥയുണ്ടോ..? ഷോര്‍ട്ട് ഫിലിം ഒരുക്കാം

sudhka
SHARE

കൊച്ചി∙ ഹ്രസ്വ ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കീഴടക്കുന്ന കാലമാണിത്. വ്യത്യസ്ഥങ്ങളായ ഒട്ടേറെ കഥകളുണ്ടാകും പലരുടെയും മനസിൽ. നിര്‍മ്മാതാക്കളെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു മാത്രം ഒരു ഷോർട് ഫിലിം ഒരുക്കുക എന്ന ആഗ്രഹം സ്വപ്നമായി അവശേഷിക്കുകയും ചെയ്യും. പുതു തലമുറയുടെ ആ സങ്കടം മാറ്റാൻ അവസരമൊരുക്കുകയാണ് കൊച്ചിയിൽ നിന്നുള്ള ബജറ്റ് ലാബ് പ്രൊഡക്ഷൻസ്.

ബറ്റ്റ്റ് ലാബ് പ്രൊഡക്ഷൻസ് സംഘടിപ്പിച്ച ഷോട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവല്‍ സീസണ്‍ മൂന്നില്‍ ആയിരത്തിലധികം പേരാണ് കഥകളുമായി എത്തിയത്. ഇതില്‍ ഏറ്റവും മികച്ച മൂന്ന് കഥകള്‍ തെരഞ്ഞെടുത്ത് നിര്‍മ്മാണ ചെലവായ ഒരു ലക്ഷം രൂപ വീതം നല്‍കിക്കഴിഞ്ഞു. ദര്‍ശൻ, വിനോദ് ലീല, ടോണി ജെയിംസ് എന്നിവരുടെ കഥകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് ഫ്രൈഡേ ഫിലിംസ് സ്ഥാപകൻ വിജയ് ബാബുവുമായി കഥ പറയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 

ഷോട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവല്‍ സീസണ്‍ നാലിന്‍റെ ലോഗോ പ്രകാശനം വിജയ് ബാബു നിര്‍വ്വഹിച്ചു. രണ്ട് പതിറ്റാണ്ടിനിടെ മലയാള സിനിമാ ലോകത്തുണ്ടായ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. വിജയ് ബാബു, തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ്, സംവിധായകരായ പ്രശോഭ് വിജയൻ, അഹമ്മദ് കബീര്‍, സുനിൽ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA