ഒരു ഡിക്ഷണറിയുടെ ജീവിത യാത്ര; ‘ബയോ’ ഹ്രസ്വചിത്രം

bio
SHARE

ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുമോ! വേറിട്ട ചിന്തയുടെ അതിമനോഹരമായ ചലച്ചിത്ര ആവിഷ്കാരമാണ് 'ബയോ'. തന്റെ ആദ്യ വായനക്കാരനെ തേടി യാത്ര ചെയ്യുന്ന ഒരു ഡിക്ഷണറിയുടെ മനോവികാരങ്ങളെ വളരെ ഹൃദയസ്പർശിയായി പ്രേക്ഷകനിലേക്കു എത്തിക്കുന്നതിനോടൊപ്പം കുറച്ചു സസ്‌പെൻസും ത്രില്ലും കൂടി ആയാലോ! തീർച്ചയായും കാണണ്ട ചിത്രമാകുന്നു ബയോ.

'ബയോ' ഒരു ഡിക്ഷണറിയുടെ കഥയാണ്. തന്റെ ആദ്യ വായനക്കാരനെ കാണാൻ പോകുന്ന ഡിക്ഷണറി, ആ യാത്ര, വായനക്കാരനുമായുള്ള ആശയവിനിമയങ്ങൾ, പിന്നെ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഉദ്വേജനകമായ സംഭവം. ഇതാണ് പ്രധാന ഇതിവൃത്തം.

 'സിനിമ ബഡ്ഡീസ്' എന്ന സിനിമ കൂട്ടായ്മയിൽ നിന്നും ഏറ്റവും ഒടുവിലായി പുറത്തു വന്ന 'ബയോ' പ്രമേയത്തിലെ പുതുമ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു. 

സംവിധാനം- ഷിഫാസ് എസ് ഷറഫ്. ക്യാമറ- ഷിബു സുധാകർ ആൻഡ് അരുൺ വിജയ്. അസോസിയേറ്റ് ഡയറക്ടർ- അജു അനൻ മാത്യു. എഡിറ്റർ- പ്രശാന്ത്. എഴുത്തുകാരൻ- അക്ഷയ് ഗജ്രിയ

ശബ്‌ദ രൂപകൽപ്പന- അർനോൾഡ് ആന്റണി. അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജീഷ് കെ.ടി. ആൻഡ് വിനിൽ ഡി‌ക്രൂസ്. ക്രിയേറ്റീവ് ഹെഡ്- അരുൺ പ്രതാപ്. പശ്ചാത്തല സംഗീതം- അഭിഷേക് സെബാസ്റ്റ്യൻ 

പ്രൊഡക്‌ഷൻ കൺട്രോളർ- അലക്സ് ഡി പയസ്. ആർട്ട്- നിവിൻ വി.ജെ

വി.എഫ്. എക്സ്- അമൽ എസ് കൊല്ലം

ആനിമേഷൻ- അഭിലാഷ്

കളറിസ്റ്റ്- ശ്യാം  മോഹൻ

പ്രൊഡക്‌ഷൻ  സപ്പോർട്ട്- അനുമോൻ ആന്റണി ആൻഡ് ശിവം ശുക്ല 

അസിസ്റ്റന്റ്  ക്യാമറ- സുധാകർ & അജി 

സ്പോട്ട് സപ്പോർട്ട്- ആസിത് വേണുഗോപാൽ

സബ്‌ടൈറ്റിൽസ്: ധന്യ അജിത്ത്. അഭിനേതാക്കൾ: യാഷ്വശ്വി ശർമ, അരുൺ പ്രതാപ്, വിനിൽ ഡിക്രൂസ്, ജോഷ് കുര്യൻ, അലക്സ് ഡി പയസ്. ഡബ്ബിങ്: രഞ്ജിത് ഗോപാൽ, നിവിയ പ്രശാന്ത്, ശ്രീ ശങ്കർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA