സമൂഹത്തിനു നേരെ തിരിച്ച കണ്ണാടിപോലെ ‘വേട്ട’

vetta
SHARE

ആൾക്കൂട്ട ആക്രമണങ്ങൾ കേരളത്തിന് പുതിയ കാര്യമല്ല. ഈ വിഷയത്തിലേക്ക് ശ്രദ്ധചെലുത്തുന്ന ഹ്രസ്വചിത്രമാണ് ‘വേട്ട’. ദിജിഷ് കോട്ടായിയുടെ  രചനയിൽ നിധീഷ് രവിമംഗലമാണ്  ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമകാലിക കേരളത്തിലെ പല സംഭവങ്ങളുമായി പ്രേക്ഷന് ചിത്രത്തെ ബന്ധപ്പെടുത്താൻ സാധിക്കും. ഇതോടൊപ്പം സമൂഹത്തിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് നിയമപാലകർ ഉൾപ്പെടെയുള്ളവർ നൽകുന്ന ‘ഇളവുകളും’ ചിത്രം ചർച്ച ചെയ്യുന്നു. 

കാലികപ്രസക്തിയുള്ള വിഷയത്തെ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പിതാവിന്റെ ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകുന്ന  ഹ്രസ്വചിത്രം ഹൃദയത്തിൽ നോവായി അവസാനിക്കുന്നു. അതേസമയം, നിരവധി ചോദ്യങ്ങളും ഉയർത്തുന്നു. കാര്യമെന്താണെന്നു പോലും കൃത്യമായി പരിശോധിക്കാതെയും ആൾക്കൂട്ടത്തിനു തോന്നുന്ന വ്യാഖ്യാനം നൽകിയും അക്രമം നടത്തുന്ന സംഭവങ്ങൾ നിരവധി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, യഥാർഥ കുറ്റകൃത്യങ്ങൾക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും നിയമസംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയും ചെയ്യും. ഈ വിഷയങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ‘വേട്ട’യെന്ന ഹ്രസ്വചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA