കട്ടനിൽ മൊട്ടിട്ട പ്രണയം; ഹ്രസ്വചിത്രം

kattan-short-film
SHARE

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ഹ്രസ്വചിത്രം ‘കട്ടൻ’. കട്ടൻ ചായയിലൂടെ മൊട്ടിടുന്ന പ്രണയമാണ് ചിത്രം പറയുന്നത്. കൊച്ചി കായലിനരികെ ചായക്കട നടത്തുന്ന ജോസേട്ടൻ, അദ്ദേഹമിടുന്ന കിടിലൻ കട്ടൻ, അത് കുടിക്കാനെത്തുന്ന നിരവധിപേർ. അതിൽ രണ്ടുപേര്‍ ജാൻവിയും നോയലും. അവർക്കിടയിൽ മൊട്ടിടുന്ന പ്രണയം, അതും ഒരും കട്ടൻ ചായയിലൂടെ.

ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം നവാഗതരായ അനൂപ് രവീന്ദ്രൻ, ഇസ, അമല്‍ വർഗ്ഗീസ് എന്നിവരാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ ദൃശ്യസൗന്ദ്യവും രണ്ട് യുവമനസ്സുകളിലെ പ്രണയവും സമാസമം ഇട്ട് തിളപ്പിച്ച് സമ്പന്നമാക്കിയതാണ് ഈ കട്ടൻ. ശരിയ്ക്കും ഒരു കട്ടൻ കുടിച്ച ഫീൽ തരുന്നതുമാണിത്.

ലിജിൻ ടി. ഗിരിജൻ, മരിയ പ്രിൻസ്, വി.കെ സുധീർ കൊച്ചി എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. വൺ എയിം സിനിമാസാണ് നിർമ്മാണം. നിഷിൻ ഗോപാലനാണ് ക്യാമറ. ഗാനം പാടിയിരിക്കുന്നത് നിഥിൻ രാജാണ്. അസോസിയേറ്റ് ഡയറക്ടര്‍ സ്നെൽ ഏലിയാസ്, സ്റ്റിൽസ് പ്രിൻസ് ആന്‍റണി അഗസ്റ്റിൻ, സ്പോർട്ട് എഡിറ്റര്‍ ജെസ്‍വിൻ ചാക്കോ, എഡിറ്റിംഗ് രോഹിത് വിഎസ്, ആര്‍ട്ട് അതുൽ കുമാര്‍, സോങ് പ്രോഗ്രാമിങ് ആൻഡ് ഗിറ്റാർ ജിന്‍റോ പോള്‍, ബിജിഎം അരുൺ രാജ്, സോങ് മിക്സിങ് ആൻഡ് മാസ്റ്ററിംഗ് റോബിൽ റാഫേൽ, ശ്രീജിത്ത് ശങ്കർ (ഡിആൻഡ്എസ്) എന്നിവരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA