ADVERTISEMENT

കോവിഡ് 19 ബോധവൽക്കരണം പ്രമേയമായ ഹ്രസ്വചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകരണം. രോഗബാധ തടയാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യുവും ലോക്ഡൗണും എന്തിനാണെന്നു ലളിതമായി വ്യക്തമാക്കുന്ന ചിത്രം, ആ കാലയളവിൽ വീട്ടിൽത്തന്നെയിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും പറയുന്നു. ഫെയ്സ്ബുക്കിൽ എട്ടു ദിവസത്തിനകം പതിനഞ്ചുലക്ഷം പേരാണ് ചിത്രം കണ്ടത്.

 

രോഗം പരത്താൻ പറ്റിയ സാഹചര്യമന്വേഷിച്ചു നടക്കുന്ന വൈറസാണ് ഇതിലെ പ്രധാന കഥാപാത്രം. സർക്കാരും ആരോഗ്യപ്രവർത്തകരും നൽകിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന ആളുകളുള്ള ഒരു നാട്ടിലെത്തുന്ന വൈറസിന് രോഗം പകരാൻ ആരെയും കിട്ടാതെ നിരാശനായി നശിക്കേണ്ടിവരുന്നു. കാരണം അവിടെയുള്ളവർ ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങുന്നില്ല. അത്യാവശ്യത്തിനു പുറകത്തിറങ്ങുന്നവർ സാനിറ്റൈസർ ഉപയോഗിക്കുന്നുമുണ്ട്.

 

മിമിക്രി കലാകാരൻ വിനയൻ ചെങ്ങറ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ കാർട്ടൂൺ മാസ്റ്റർ ഷാജി മാത്യു, മുരളി മോഹൻ, അനൂപ് മോഹൻ, അജിത് ചെങ്ങറ, മാസ്റ്റർ അക്ഷിത്, കുമാരി അക്ഷര എന്നിവരും വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ ആശയം മിമിക്രി കലാകാരൻ അജിത് ചെങ്ങറയും ക്യാമറ സുധീഷ് വെട്ടിപ്പുറവും ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT