ലോക്ഡൗണിൽ ശ്രദ്ധനേടി ദമ്പതികളുടെ ഹ്രസ്വചിത്രം

olum-njanum
SHARE

ലോക്ഡൗൺ ആയിട്ടും ക്രിയേറ്റിവിറ്റികൾ ലോക്ക് ആവുന്നില്ല. വീണിടം വിദ്യ ആക്കുന്നവരാണ് മലയാളികൾ.  ഇവിടെ ഒരു ഭാര്യയും ഭർത്താവും കൂടി ചെയ്തത് നോക്കൂ 

'ലോക സഞ്ചാരിയുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ 'എന്ന പേരിൽ രസകരമായ ഒരു വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇവർ. തട്ടകം കലാ ഗ്രൂപ്പ്‌ ആണ് ഈ ക്രിയേഷന്റെ പിന്നിൽ അണിനിരന്നത്. 

കോമഡി ഉത്സവം താരം ആയ മിമിക്രി ആർട്ടിസ്റ്റും പ്രവാസിയുമായ എജോ ചെറിയാന്റെ ആശയം സഞ്ചാരിയുടെ ശബ്ദത്തിൽ ഡബ്ബ് ചെയ്തു അയച്ചു കൊടുത്തപ്പോൾ തിരുവനന്തപുരം സ്വദേശികളായ ഷമീറും ഭാര്യ ഷിബിനയും അത് മനോഹരമായി അഭിനയിച്ചു മൊബൈൽ ഫോൺ ക്യാമറയിൽ ഷൂട്ട് ചെയ്തു.

സ്ക്രിപ്റ്റ്, എഡിറ്റിങ്, ഡയറക്‌ഷൻ നിർവ്വഹിച്ചത് അനസ് റഹിം ആണ്. സുഹൃത്തുക്കളായ ഇഫ്‌സാൻ ഇബ്രാഹിം,  രാജ, വൈത്തീശ്വരൻ, അൻസർ വെഞ്ഞാറമൂട്, സനു സജീവ്, ക്രിസ്റ്റി ബിനറ്റ് എന്നിവർ സാങ്കേതികമായി സഹായിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA