ADVERTISEMENT

ലോക്ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു സൈക്കോ ത്രില്ലര്‍ ഹ്രസ്വചിത്രം. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, സസ്പെന്‍സ് നിലനിര്‍ത്തി, അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ്- അതാണ് ഏക എന്ന ഈ കൊച്ചു ചലച്ചിത്രം സംവദിക്കുന്നത്.

 

വീട്ടില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന എന്തിന്‍റേയും ഉത്തരവാദിയാകുന്ന സംസാരശേഷിയില്ലാത്ത യുവാവ്. വീടിന് പുറത്തേക്കും പ്രശ്നങ്ങള്‍ വ്യാപിക്കുന്ന അവനെ കൊണ്ടുള്ള പ്രശ്നങ്ങള്‍. അവന്‍റെ സഹോദരിയുടെ നരേഷനിലൂടെയാണ് ചിത്രം വികസിക്കുന്നത്.

 

വീട്ടില്‍ തുങ്ങിമരിക്കുന്ന അമ്മ, കഞ്ഞിയില്‍ നിന്ന് അച്ഛന് കിട്ടുന്ന കുപ്പിച്ചില്ല്, കൊല്ലപ്പെടുന്ന അടുത്ത വീട്ടിലെ കൊച്ചുകുഞ്ഞ്, രക്തം വാര്‍ന്ന് ചത്തുകിടക്കുന്ന കോഴി തുടങ്ങി ഒരു ക്രൈം ത്രില്ലറിന്‍റെ എല്ലാ ബിംബങ്ങളോടും കൂടി തന്നെയാണ് അണിയറക്കാര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പക്ഷേ, അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നൊരു ആകാംക്ഷ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ഈ കൊച്ചുചിത്രത്തിന് സാധിച്ചിട്ടുണ്ട്.

 

തിരുവനന്തപുരത്തെ ഒരുപറ്റം യുവാക്കളാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. നാടകപ്രവര്‍ത്തകനായ സന്തോഷ് വെഞ്ഞാറമൂട്, സിനിമാ താരങ്ങള്‍ കൂടിയായ കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍ എന്നീ പരിചിത മുഖങ്ങള്‍ക്കൊപ്പം ജയകൃഷ്ണന്‍, മീനു എന്നീ പുതുമുഖങ്ങളും ശിവാനി, അപ്പു എന്നീ ബാലതാരങ്ങളും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കിയിരിക്കുന്നു. അനൂജ് രാമചന്ദ്രനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT