ADVERTISEMENT

കൊച്ചി∙ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വിമുക്തി ലഹരി വിമുക്ത മിഷനും ചേര്‍ന്ന് നിര്‍മ്മിച്ച ലഹരി വിരുദ്ധ ഹ്രസ്വചിത്രം ചലച്ചിത്രതാരം വിനയ് ഫോര്‍ട്ട് പ്രകാശനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.വി ശ്രീനിജന്‍ അധ്യക്ഷനായി. ലോക്ക്ഡൗണ്‍ കാലത്ത് തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമി അഖില്‍ ആന്‍ഡ്രൂസാണ് അഭിനയിച്ചിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ഫൈസലാണ്. സഹസംവിധാനം ഷെല്‍ബിന്‍ ഡിഗോയും ക്യാമറ ആദര്‍ശ് ടി.ജെയും എഡിറ്റിങ് കൃഷ്ണകുമാര്‍ മാരാരും നിര്‍വഹിക്കുന്നു. 

 

ലഹരി വിമുക്ത സന്ദേശവുമായി ഷൈജു ദാമോദരനും ഹ്രസ്വചിത്രത്തിലെത്തുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്‌സൈസ് ഡിവിഷന്‍ ഓഫീസര്‍ (വിമുക്തി) പി.എ വിജയന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജെ.ആര്‍ രാജേഷ്, വൈസ് പ്രസിഡന്റ് ഡോ. ജെ. ജേക്കബ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT