ADVERTISEMENT

കൃഷിയിടത്തെ വന്യമൃഗ ശല്യം വാർത്തകളില്‍ നിറയുമ്പോൾ ആ വിഷയം പശ്ചാത്തലമായി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് മാൻ വാർ. മനു വർഗീസും ജിതിൻ കൊച്ചീത്രയും ചേർന്നൊരുക്കിയ ചിത്രം കാലം കഴിയുന്തോറും സങ്കീര്‍ണമാവുന്ന പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

 

ഒരു ഭാഗത്ത് കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും കര്‍ഷകന്റെ അധ്വാനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നത് ഒരു മാനുഷിക പ്രശ്നമായി ഉയര്‍ന്നു വരുമ്പോള്‍ മറുഭാഗത്ത് ഭാഗത്ത്  മനുഷ്യരുടെ ചെയ്തികള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്ന മൃഗങ്ങളുടെ വിഷയവും ചിത്രം ചർച്ച ചെയ്യുന്നു. ജെല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി.കെ പന്നാംകുഴിയും ,ജിതിൻ കൊച്ചീത്രയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അനന്തു കെ.എമ്മും, രാഹുല്‍ അമ്പാടിയുമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.  

 

ആനുകാലിക സംഭവങ്ങൾ വിഷയമാവുന്ന ഹ്രസ്വ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രഭുല്‍ പിഎസാണ്. ജിബിൻ വെള്ളികുന്നേലും, ആന്റോ കൊച്ചീത്രയുമാണ് സഹ സംവിധാനം. വേറിട്ട അവതരണരീതിയും പ്രമേയവും ചിത്രത്തെ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT