ഈ ഇരുണ്ട കാലവും കടന്നു പോകും എന്ന ‘പ്രതീക്ഷ’

hope
SHARE

നാളെയെന്ത് എന്ന ആശങ്കയാണ് ഈ കോവിഡ് കാലത്ത് ലോകം മുഴുവൻ അഭിമുഖീകരിക്കുന്നത്. പ്രതിസന്ധികളിൽ എന്നും ഊർജ്ജമായി നിൽക്കുന്നത് പ്രതീക്ഷ എന്ന വെളിച്ചമാണ്. ഈ ഇരുണ്ട കാലവും കടന്നു പോകും എന്ന പ്രതീക്ഷയെ ഒരു പ്രണയ ഗാനത്തിലൂടെ ആവിഷ്കരിക്കുകയാണ് യുവസംവിധായകനായ വിഷ്ണു അശോക്. 

കോവിഡ് 19 കാലത്ത് പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.  ലോക്ഡൗണ്‍ സമയത്ത് ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന പ്രവാസി യുവാവിന്റെയും ഭാര്യയുടെയും മാനസിക സംഘർഷങ്ങളാണ് ഈ ആൽബത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

ഒരു കുടുംബത്തിലെ ആള്‍ക്കാരാണ് ഈ മ്യൂസിക്കല്‍ ഷോട്് ഫിലിമില്‍ വേഷമിട്ടിരിക്കുന്നത് എന്ന  പ്രത്യേകത കൂടി എടുത്തു പറയേണ്ടതാണ് .  ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ചിത്രീകരണം .  ലോയ്ഡ് സാഗര്‍ ആണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.  ആശംസ് രവി, അഞ്ജു റോയ്, അക്ഷയ് രവി, സുരേഷ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുള്‍പ്രകാശ്.  സൗമ്യ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്.  ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി.  എഡിറ്റിംഗ് ബോബി രാജ്, അസോസിയേറ്റ് ഡയറക്ടര്‍ തോമസ് ലോറന്‍സ് , അസിറ്റന്റ് ഡയറക്ടര്‍മാര്‍ ശരവിന്ദ് ജി ബാലന്‍, അഭിലാഷ് ആര്‍ വി എന്നിവരും  സ്റ്റില്‍സ് പ്രമിലും ചെയ്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA