ADVERTISEMENT

ആയുധങ്ങളിൽവച്ച് ഏറ്റവും മൂർച്ചയേറിയ ആയുധം മനുഷ്യനാണ് എന്ന വിഷയത്തേക്കുറിച്ച് സംസാരിക്കുന്ന ഒരു ഹ്രസ്വചിത്രം - "തിരയില്ലാ തോക്ക്". കഴിഞ്ഞു പോയ ഒരു കാലഘട്ടത്തെയും അതിന്റെ പേരിൽ സമകാലത്തു നടക്കുന്ന ഒരു സംഭവത്തെയും ഭാവനയിൽ കണ്ടാണ് ചിത്രം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. 

 

ചിത്രീകരണവും സംവിധാനവും എടുത്തുപറയേണ്ട ഘടകങ്ങളാണ്. യുവസംവിധായകനായ ഹൃഷികേഷ് മനോജിന്റെ നേതൃത്വത്തിൽ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മിഥുൻ എസ് മാധവന്റെ എഴുത്തിനു കൃത്യമായ ദൃശ്യഭാഷ്യം നൽകുന്നതിൽ ഹൃഷികേഷിനോടൊപ്പം നിന്ന്  ഛായാഗ്രാഹകൻ ശിവൻ എസ്. സംഗീതും വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. 

 

സാഖിബ് അബ്ദുള്ളയുമാണ് തിരയില്ലാ തോക്കിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിൽ സനു ഗോപിനാഥ്, സഹസംവിധായകൻ ജിഷ്ണു കാശി, സുധീപ് പ്രസാദ്, ശ്യാംജിത് എന്നിങ്ങനെ യുവാക്കളുടെ ഒരു നീണ്ട നിര പിന്നണിയിൽ പ്രവർത്തിച്ചിരുന്നു. വിഷ്ണു ശങ്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT