മലയാളികളുടെ പ്രിയതാരം ജയസൂര്യയ്ക്ക് ആരാധിക നൽകിയ പിറന്നാൾ സമ്മാനമാണ് ആരാധകരുടെ ഇടയിൽ ചർച്ച. ഏറ്റവുമധികം ഇഷ്ടപ്പെടുന്ന താരത്തിന്റെ പിറന്നാള്‍ ദിനം, ഹ്രസ്വചിത്രമൊരുക്കിയാണ് അജ്ന സുധാകരനും ശ്രീനുവും ജയസൂര്യയെ തന്നെ അദ്ഭുതപ്പെടുത്തിയത്. ജയസൂര്യ തന്നെ ഈ കൊച്ചു ചിത്രം തന്റെ പേജിലൂടെ പങ്കുവച്ചു.
ധനുഷ് ഡിയോൺ ആണ് സംവിധാനം. ഉബേഷ് ഛായാഗ്രഹണം. എഡിറ്റിങ് കണ്ണൻ. ഡയലോഗ് ശ്രീനു കെ.വി. അജ്ന സുധാകരനും ശ്രീനുവുമാണ് അഭിനേതാക്കൾ.