ADVERTISEMENT

മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകന്‍ ജിബു ജേക്കബ് നിർമിച്ച ഹ്രസ്വചിത്രമാണ് കളം. ആസിഫ് അലിയാണ് ചിത്രം ഔദ്യോഗികമായി പുറത്തിറക്കിയത്. ജിബു ജേക്കബ് എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ വിഷ്ണു പ്രസാദ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു.

അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശബ്ദത പൊട്ടിത്തെറിക്കുന്ന കാഴ്ച നമുക്ക് കാണാനാകും. അധിക്ഷേപങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയാകപ്പെടുന്നവന്റെ, ഉച്ചസ്ഥായിയായ നൊമ്പരചിത്രമാണ് കളം. പ്രത്യേകമായ ഒരു രാഷ്ട്രീയം നമുക്ക് ഇതിലൂടെ കാണാന്‍ കഴിയും. ജനിച്ച് വീണത് കോളനിയില്‍ ആണെന്ന ഒരുഒറ്റകാരണത്താല്‍ അവഗണന മാത്രംകിട്ടി,  ജീവിതത്തില്‍ മുഴുവനും കോളനിക്കാരന്‍ എന്ന പേരും പേറി എവിടേയും രണ്ടാംതരക്കാരനായി മാറി നിശബ്ദമായ വ്യഥ കടിച്ചിറക്കി ഒരു അഗ്നിപര്‍വ്വതം ഉള്ളില്‍ പേറിനടക്കുന്ന ചെറുപ്പക്കാരനെപോലെ പലരും  ഇപ്പോഴും കേരളത്തില്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അമര്‍ത്തിവെച്ച സങ്കടത്തിന്റെയും അവഗണനയുടേയും പൊട്ടിത്തെറിയാണ് അവസാനം നാം ആ ചെറുപ്പക്കാരനിലൂടെ കാണുന്നത്.  

ദീപക് വിജയന്‍ കാളിപറമ്പില്‍ ആണ് തിരക്കഥ. അതിശക്തമായ പ്രമേയത്തിലൂടെ കളം പ്രേക്ഷകരുടെ  മുന്നില്‍ എത്തുമ്പോള്‍  അഭിനേതാക്കളായി എത്തുന്നത്. പ്രണവ് യേശുദാസ്, ജെറിന്‍ ജോയ്, ഷിബുക്കുട്ടന്‍, ശ്രീകുമാര്‍, സവിത് സുധന്‍ എന്നിവരാണ്. അജ്മല്‍ സാബു എഡിറ്റിംഗും കിഷന്‍ മോഹന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍: രാജേഷ് കെ ആര്‍, ആര്‍ട്ട്: കിഷോര്‍ കുമാര്‍, മേക്കപ്പ്: സവിത് സുധന്‍, സിങ്ക് സൗണ്ട് & മിക്‌സ്: ഷിബിന്‍ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാന്‍: അജിത് വിഷ്ണു, അസ്സോസിയേറ്റ് ഡയറക്ടര്‍: വിവേക് അയ്യര്‍, സ്റ്റില്‍സ്: ഉണ്ണി ദിനേശന്‍, ടൈറ്റില്‍: ശ്യാം കൃഷ്ണന്‍, ഡിസൈന്‍സ്: ഷാന്‍ തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT