‘മാസ്‌കാണ് പ്രധാനം’; ചർച്ചയായി ഹ്രസ്വചിത്രം

mask
SHARE

കോവിഡ് കാലത്ത് മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മാസ്ക് ആണ് പ്രധാനം എന്ന സന്ദേശ ബോധവത്ക്കരണ ചിത്രത്തിന് സോഷ്യൽ മീഡിയിൽ ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിജോ ജോസഫ് മുട്ടം കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ഐവിൻ ഫിലിംസാണ്‌നിർമിച്ചിരിക്കുന്നത്. ഗരുഡ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. താര നിരയ്ക്ക് പ്രാധാന്യം നൽകാതെ പ്രമേയത്തിനും കൊവിഡ് പ്രതിരോധത്തിനും പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചലച്ചിത്ര താരം നിഖില വിമലാണ് നിർവഹിച്ചത്.

ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ലിന്റോ തോമസാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അരുൺ കുമാരനാണ്. സംവിധായകൻ ലാൽ ജോസാണ് ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ആനുകാലിക പ്രാധാന്യമുള്ള ചിത്രം സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, വിഷ്ണു ഉണ്ണികൃഷ്ണൻ, അപർണ ബാലമുരളി, ബിബിൻ ജോർജ് തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയും റിലീസ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA