ADVERTISEMENT

ധനുഷ് എസ്. നായർ സംവിധാനം ചെയ്ത 'ഒൻപതാം ക്ലാസിലെ ഏഴാ പാഠം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.  ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പറ്റിയാണ് ചിത്രം ചർച്ച ചെയ്യുന്നത്.  ലഹരിക്കും അശ്ലീല വിഡിയോകൾക്കും അടിമയായ ഒരു യുവാവിന്റെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന വലിയൊരു വഴിത്തിരിവാണ് ചിത്രത്തിന്റെ പ്രമേയം. 

സോഷ്യൽ മീഡിയകളിൽ മികച്ച ഡബ്‌സ്മാഷുകൾ ചെയ്ത് പ്രശംസ നേടിയ ആനന്ദ് മനോജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ട്രാവൻകൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം എട്ടാം വാരത്തിലെ ഓഡിയൻസ് ചോയ്സ് അവാർഡ് നേടിയിരു്നു.

ശരത് ആർ. നായരാണ് ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ടിജോ കൊടത്തുശ്ശേരി. ധനുഷ്, അഭിനേതാവ് ആനന്ദ് എന്നിവർ ചേർന്നാണ് രചന. സൗണ്ട് വിഭാഗം ഗോപീഷ് കൈകാര്യം ചെയ്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT